എഡിറ്റര്‍
എഡിറ്റര്‍
ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും: പുനഃസംഘടനയെ കുറിച്ച് പ്രതികരിക്കാതെ ചെന്നിത്തല
എഡിറ്റര്‍
Saturday 22nd June 2013 3:11pm

chennithala

ന്യൂദല്‍ഹി: കോണ്‍ഗ്രസിനകത്ത് ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്നും  പ്രതിപക്ഷാരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചെന്നിത്തല പ്രതികരിച്ചില്ല.

Ads By Google

രമേശിന്റെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ചു കേരളത്തിലെത്തുന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ചര്‍ച്ച നടത്തുമോയെന്ന ചോദ്യത്തിന് അതു നേരത്തെ പറഞ്ഞിരു ന്നതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസിനെതിരായ ആരോപണങ്ങളില്‍ നടപടികള്‍ സ്വീകരിച്ചതായും ചെന്നിത്തല പറഞ്ഞു. തെറ്റുചെയ്തവര്‍ക്കെതിരെ നടപടിയെടുത്തു. രണ്ടു പേരെ മാറ്റി നിര്‍ത്തിയതും ഒരാളെ സസ്‌പെന്‍ഡ് ചെയ്തതും നടപടിയുടെ ഭാഗമാണ്.

പാര്‍ട്ടിയുടെ പൂര്‍ണപിന്തുണ സര്‍ക്കാരിനുണ്ടാകും. ആരോപണങ്ങളെ നേരിടാനായി യുഡിഎഫ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് പൊതുയോഗം നടക്കും.

പിന്നീട് കൊച്ചിയിലും കോഴിക്കോടും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. അതേസമയം മന്ത്രിസഭാ പുന: സംഘടന നിയമസഭാ സമ്മേളനത്തിന് ശേഷം മതിയെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

Advertisement