എഡിറ്റര്‍
എഡിറ്റര്‍
കെ.എം ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇര : ചെന്നിത്തല
എഡിറ്റര്‍
Monday 10th April 2017 12:44pm

മലപ്പുറം: റിമാന്‍ഡില്‍ കഴിയുന്ന കെ.എം ഷാജഹാന്‍ ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ കാണാന്‍ ജിഷ്ണുവിന്റെ കുടംബത്തിന് കരാറൊപ്പിടേണ്ടി വന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാരും ബി.ജെ.പിയിലേക്ക് പോയിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സി.പി.ഐ.എമ്മുകാര്‍ ബി.ജെ.പിയിലേക്ക് പോകുന്നു. ബി.ജെ.പിക്കാര്‍ സി.പി.ഐ.എമ്മിലേക്ക് വരുന്നു. ആരൊക്കെ തമ്മിലാണ് ധാരണയെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ബി.ജെ.പിയിലേക്ക് ആളെ ചേര്‍ത്തി കൊടുക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയാണ് സി.പി.ഐ.എം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

ഫാസിസ്റ്റ് വിരുദ്ധനയം പറയുന്ന സി.പി.ഐ.എം കോണ്‍ഗ്രസിനെ ഇത്തരം ആരോപണങ്ങളിലൂടെ തകര്‍ത്ത് ബി.ജെ.പിക്ക് ആളെ ചേര്‍ത്തു കൊടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഈ പണിയാണ് ഇപ്പോള്‍ കൊടിയേരിയും വിഎസും ചെയ്യുന്നത്. കോണ്‍ഗ്രസ് നശിക്കാനും ബി.ജെ.പി വളരാനുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്നതിനായുള്ള പ്രചരണങ്ങളില്‍ മാധ്യമങ്ങള്‍ വീണു പോകരുതെന്നും ചെന്നിത്തല പറഞ്ഞു.

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. കുറേ ആളുകള്‍ കോണ്‍ഗ്രസിനെ നന്നാക്കാന്‍ വേണ്ടി ഇപ്പോള്‍ കുറേപ്പേര്‍ ഇറങ്ങിയിരിക്കുന്നു. അങ്ങനെ ഞങ്ങളെ നന്നാക്കാന്‍ ആരും മികക്കെടേണ്ടെന്നും ഞങ്ങള്‍ സ്വയം നന്നായിക്കോളാമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement