എഡിറ്റര്‍
എഡിറ്റര്‍
4ജി സ്പീഡില്‍ കേമന്‍ ജിയോ തന്നെയെന്ന് ട്രായി
എഡിറ്റര്‍
Monday 3rd April 2017 8:14pm

ന്യൂദല്‍ഹി: 4ജി സ്പീഡില്‍ മറ്റ് ടെലികോം കമ്പനികളേക്കാള്‍ മുന്നില്‍ തുടക്കക്കാരനായ റിലയന്‍സ് ജിയോ ആണെന്ന് ടെലകോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ചിരവൈരികളായ ഐഡിയ, എയര്‍ടെല്‍ എന്നിവയുടേതിനേക്കാള്‍ ഇരട്ടിയോളം സ്പീഡ് ജിയോക്ക് ഉണ്ട് എന്നാണ് ട്രായി പറയുന്നത്.

ഓരോമാസവും ട്രായി പ്രസിദ്ധീകരിക്കുന്ന മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സ്പീഡ് ഡാറ്റയിലാണ് ഇക്കാര്യം ഉള്ളത്. ഫെബ്രുവരിയിലെ ഡാറ്റയാണ് ഇത്. 17.42 എം.ബി.പി.എസില്‍ നിന്നും 16.48 എം.ബി.പി.എസിലേക്ക് വേഗത കുറഞ്ഞെങ്കിലും ജനുവരിയിലെ വേഗതയേറിയ നെറ്റ്‌വര്‍ക്ക് എന്ന സ്ഥാനം ജിയോക്ക് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Don’t Miss: മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു; പട്ടിക കാണാം


ഐഡിയ 4ജിയുടെ സ്പീഡ് 8.33 എം.ബി.പിഎസും എയര്‍ടെല്‍ 4ജിയുടെ സ്പീഡ് 7.66 എം.ബി.പി.എസുമാണ്. ട്രായിയുടെ ഡാറ്റ പ്രകാരം ജനുവരിയില്‍ ഈ കമ്പനികളുടെ 4ജി വേഗതയിലും കുറവുണ്ടായിട്ടുണ്ട്. വോഡഫോണിന്റെ വേഗത 5.66 എം.ബി.പി.എസായും ബി.എസ്.എന്‍.എല്ലിന്റെ വേഗത 2.01 എം.ബി.പി.എസായും കുറഞ്ഞിട്ടുണ്ടെന്നും ട്രായി പറയുന്നു.

ടാറ്റ ഡോക്കോമോ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, എയര്‍സെല്‍ എന്നീ നെറ്റ്‌വര്‍ക്കുകളുടെ വേഗത യഥാക്രമം 2.52 എം.ബി.പി.എസ്, 2.67 എം.ബി.പി.എസ്, 2.01 എം.ബി.പി.എസ് എന്നിങ്ങനെയാണ്. മറ്റ് നെറ്റ്‌വര്‍ക്കുകളുടെ വേഗത സംബന്ധിച്ച വിവരം ലഭ്യമല്ല. രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളില്‍ നിന്ന് മൈസ്പീഡ് എന്ന ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ട്രായി വിവരങ്ങള്‍ ശേഖരിച്ചത്.

സ്വകാര്യ കമ്പനിയായ ഊക്ലയുടെ (OOKLA) കണക്ക് പ്രകാരം എയര്‍ടെലാണ് ഏറ്റവും കൂടുതല്‍ വേഗതയുള്ള 4ജി നെറ്റ്‌വര്‍ക്ക്. ഇക്കാര്യം പറഞ്ഞ് കൊണ്ട് അവര്‍ പരസ്യവും പുറത്തിറക്കിയിരുന്നു.

Advertisement