എഡിറ്റര്‍
എഡിറ്റര്‍
ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; ജിയോ പ്രൈമിന്റെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കില്ലെന്ന സൂചനയുമായി റിലയന്‍സ്
എഡിറ്റര്‍
Monday 27th March 2017 11:19pm

ന്യൂദല്‍ഹി: ഈ മാസം 31 ആണ് ജിയോ പ്രൈമില്‍ അംഗമാകാനുള്ള അവസാന തിയ്യതി. ഇതിനുള്ളില്‍ 99 രൂപ മുടക്കി പ്രൈം അംഗമായാല്‍ അടുത്ത ഒരു കൊല്ലത്തേക്ക് ഇത്രയും കാലം ആസ്വദിച്ച പോലെ തന്നെ ജിയോ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

എന്നാല്‍ മാര്‍ച്ച് 31-നുള്ളില്‍ പ്രൈം അംഗമാകാന്‍ കഴിയാത്ത ജിയോ ഉപഭോക്താക്കള്‍ വിഷമിക്കേണ്ട എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ജിയോയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പ്രകാരം പ്രൈം അംഗമാകാനുള്ള അവസരം ഏപ്രില്‍ 30 വരെ നീട്ടിയെന്നാണ് അറിയുന്നത്.


Don’t Miss: ‘ഇറച്ചി വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്നത് എന്തിന്?’; ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം


നേരത്തേ ജിയോ പ്രൈം അംഗമാകാന്‍ മുടക്കുന്ന 99 രൂപ തിരിച്ചു കിട്ടുന്ന പുതിയ ഓഫര്‍ ജിയോ പ്രഖ്യാപിച്ചിരുന്നു. ജിയോയുടെ തന്നെ റിലയന്‍സ് മണി ആപ്പ് സജീവമാക്കാനാണ് പുതിയ ഓഫര്‍ നല്‍കുന്നത്. പേടിഎം പോലുള്ള ആപ്പുകളെ അതിവേഗം മറികടക്കുക എന്ന ലക്ഷ്യവും ഈ ക്യാഷ് ബാക്ക് ഓഫറിനുണ്ട്.

ലക്ഷ്യമിട്ടതിന്റെ 50 ശതമാനം ഉപഭോക്താക്കളെ മാത്രമേ കമ്പനിക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും കടക്കാനൊരുങ്ങുകയാണ് ജിയോ.

അടുത്ത മാസം ആദ്യത്തില്‍ തന്നെ ജിയോ ബ്രോഡ് ബാന്‍ഡും ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന ഉറപ്പ്. മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തില്‍ വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണുള്ളത്. 50 എം.ബി.പി.എസ് മുതല്‍ 600 എംബിപിഎസ് വരെയായിരിക്കും വ്യത്യസ്ഥ പ്ലാനുകളിലെ വേഗത. ഡേറ്റ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ പ്ലാനുകള്‍ പ്രതിദിനം അഞ്ച് ജി.ബി മുതല്‍ 60 ജിബി വരെയുണ്ട്. ഇതിന് പുറമേയാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്പെഷ്യല്‍ ഓഫറുകള്‍.

Advertisement