എഡിറ്റര്‍
എഡിറ്റര്‍
താരിഫ് പ്ലാനുകളില്‍ മാറ്റം വരുത്തി റിലയന്‍സ് ജിയോ
എഡിറ്റര്‍
Thursday 27th April 2017 3:08pm

താരിഫ് പ്ലാനുകളില്‍ മാറ്റം വരുത്തി റിലയന്‍സ് ജിയോ. പ്രീപെയ്ഡിലും പോസ്റ്റ്പെയ്ഡിലും മാറ്റം വരുത്തിയിട്ടുണ്ട്. ജിയോയുടെ പ്രൈം യൂസര്‍മാര്‍ക്ക് കൂടുതല്‍ 4ജി ഡേറ്റ നല്‍കാന്‍ വേണ്ടിയാണ് മാറ്റമെന്ന് ജിയോ വ്യക്തമാക്കുന്നു.

പ്രീപെയ്ഡ് പ്ലാനുകളില്‍ പ്രൈം അംഗത്വമെടുക്കാത്ത യൂസര്‍മാര്‍ക്ക് 149 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ് പാക്കുകള്‍ ലഭിക്കില്ല. ആദ്യ റീചാര്‍ജില്‍ കൂടുതല്‍ 4ജി ഡേറ്റ നല്‍കുന്നതാണ് 149 രൂപയ്ക്ക് മുകളിലുള്ള താരിഫ് പ്ലാനുകള്‍.

അതേസമയം പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ ലഭിക്കണമെങ്കില്‍ സബ്സ്‌ക്രൈബേഴ്സ് ആദ്യം ജിയോ പ്രൈം അംഗത്വമെടുക്കണം. എന്നാല്‍ ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ സബ്സ്‌ക്രൈബ് ചെയ്തവര്‍ക്ക് പ്ലാനുകളുടെ ഗുണം ലഭിക്കില്ല.

പ്രൈം അംഗത്വമെടുത്തവര്‍ക്ക് 309 രൂപയ്ക്ക് ആദ്യ റീചാര്‍ജില്‍ 84 ജിബിയും 84 ദിവസം വലിഡിറ്റിയും ലഭിക്കും. 28 ജിബി 4ജി ഡേറ്റ, 1 ജിബി എഫ്.യു.പി(പ്രതിദിന ഡേറ്റാ ഉപയോഗ പരിധി), അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 28 ദിവസം വലിഡിറ്റിയും ലഭിക്കും.

509 രൂപയുടെ ആദ്യ റീചാര്‍ജില്‍ 168 ജിബിയും 84 ദിവസം വലിഡിറ്റി 56 ജിബി 4ജി ഡേറ്റ, 2 ജിബി എഫ്യുപി, അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, 28 ദിവസം വലിഡിറ്റിയും ലഭിക്കും.

19 രൂപയുടെ ജിയോ പ്രൈം എടുത്തവര്‍ക്ക് 200 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വലിഡിറ്റി ഒരു ദിനം/ ജിയോ നോണ്‍-പ്രൈം: 100 എംബി 4ജി ഡേറ്റ എന്നിവയും ലഭിക്കും.

49 രൂപയുടെ ജിയോ പ്രൈം ഓഫര്‍ പ്രകാരം 600 എംബി 4ജി ഡേറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, മേസേജ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, വലിഡിറ്റി മൂന്ന് ദിവസം/ ജിയോ നോണ്‍-പ്രൈം: 300 എംബി 4ജി ഡേറ്റ എന്നിങ്ങനേയും ലഭിക്കും.

പോസ്റ്റ് പെയ്ഡ് താരിഫുകള്‍ ഇങ്ങനെയാണ് 309 രൂപയ്ക്ക് ആദ്യ റീചാര്‍ജില്‍ 90 ജിബി + 3 മാസം വലിഡിറ്റിയും
30 ജിബി 4ജി ഡേറ്റ, ഒരു ജിബി എഫ്.യു.പി, പരിധി കഴിഞ്ഞാല്‍ വേഗത 128 കെ.ബി.പി.എസ് ആകും. അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് സബ്സ്‌ക്രിപ്ഷന്‍, ബില്‍ സൈക്കിള്‍ ഒരു മാസവും ലഭിക്കും.

Advertisement