എഡിറ്റര്‍
എഡിറ്റര്‍
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സൗന്ദര്യമുള്ള നടന്‍ വിനായകനെന്ന് രജിഷ; നിറത്തിലല്ല വ്യക്തിത്വത്തിലാണ് കാര്യം
എഡിറ്റര്‍
Sunday 2nd April 2017 10:46am

കൊച്ചി: താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സൗന്ദര്യമുള്ള നടന്‍ വിനായകനെന്ന് നടി രജിഷ വിജയന്‍. നിറത്തിലല്ല മറിച്ച് വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും രജിഷ പറഞ്ഞു. അത് വേണ്ടുവോളമുള്ള വ്യക്തിയാണ് വിനായകനെന്നും രജിഷ പറയുന്നു. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയവര്‍ക്ക് കൊച്ചി നഗരസഭ നല്‍കിയ ആദരത്തിന് നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു രജിഷ.

സൗന്ദര്യ ക്രീമുകളുടേയും തലമുടി വളരുന്ന എണ്ണകളുടേയും പരസ്യത്തില്‍ താന്‍ അഭിനയിക്കില്ല. ഴിഞ്ഞ ദിവസം വന്ന ഇത്തരമൊരു ഓഫര്‍ താന്‍ നിരസിച്ചുവെന്നും രജിഷ പറഞ്ഞു.

രജിഷ വിജയന്‍, വിനായകന്‍, മണികണ്ഠന്‍ ആചാരി, രാജീവ് രവി എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ നടന്‍ വിനായകന്‍ കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയ രീതിയെ പരോക്ഷമായി വിമര്‍ശിച്ചു.


Dont Miss സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ എന്തുവിലകൊടുത്തും തോല്‍പ്പിക്കണം: യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ; വിപ്പ് പുറത്ത് 


ദേശീയ അവാര്‍ഡ് നേടാന്‍ എളുപ്പമാണെന്നും സംസ്ഥാന അവാര്‍ഡ് നേടനാണ് ബുദ്ധിമുട്ട്. കേരളത്തിലെ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ രീതി ഇതാണ്. പക്ഷെ ഇത് ഇപ്പോള്‍ നാട് തിരിച്ചറിഞ്ഞുവെന്നും വിനായകന്‍ പറഞ്ഞു.

ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ്,കെ ജെ ആന്റണി, ഷീബാ ലാല്‍, ബെന്നി ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.

Advertisement