എഡിറ്റര്‍
എഡിറ്റര്‍
ഇജാസ് മിര്‍സയെ ഡി.ആര്‍.ഡി.ഒയില്‍ തിരിച്ചെടുക്കണം:കട്ജു
എഡിറ്റര്‍
Friday 8th March 2013 8:43am

ന്യൂദല്‍ഹി: ഭീകരവാദബന്ധം ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത് വിട്ടയച്ച ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍ ഇജാസ് അഹമ്മദ് മിര്‍സയെ തിരിച്ചെടുക്കണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

Ads By Google

മിര്‍സക്കെതിരെ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ ഡി.ആര്‍.ഡി.ഒയില്‍ തിരിച്ചെടുക്കണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട്  പ്രതിരോധ മന്ത്രി എ.കെ ആന്റണി, കര്‍ണ്ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ എന്നിവര്‍ക്ക് കട്ജു കത്തയച്ചു.

മിര്‍സക്കെതിരെ ഭീകരവാദ ബന്ധം ആരോപിക്കുന്നതില്‍ യാതൊരു സത്യവുമില്ല അതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അദ്ദേഹത്തോട് പരസ്യമായി മാപ്പ് പറയണം.

മിര്‍സയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ഏത് സ്ഥാനത്താണോ ഉണ്ടായിരുന്നത് ആ സ്ഥാനം തന്നെ തിരിച്ച് നല്‍കണം.

സര്‍ക്കാര്‍ ഇതിന് തയ്യാറായില്ലെങ്കില്‍ മുസ്‌ലീംങ്ങളെല്ലാം ഭീകരവാദികളാണന്നും, വര്‍ഗീയ ശക്തികളുടെ സമ്മര്‍ദ്ദത്തില്‍ മുസ്‌ലീംങ്ങള്‍ വിചാരണ ചെയ്യപ്പെടുകയും  ഇരകളാക്കപ്പെടുകയുമാണെന്ന്  കട്ജു കത്തില്‍ പറയുന്നു.

രാജ്യത്ത് നടക്കുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ മുസ്‌ലീംങ്ങള്‍ ഇരകളാക്കപ്പെടുന്നുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം വാര്‍ത്താ കുറിപ്പിറക്കിയിരുന്നു. കൂടാതെ ഇങ്ങനെ ഇരകളാക്കപ്പെടുന്നവര്‍ ജയിലില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും കട്ജു ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Advertisement