എഡിറ്റര്‍
എഡിറ്റര്‍
പാന്റ്സിന്റെ പോക്കറ്റില്‍ കിടന്ന റെഡ്മി നോട്ട് 4 ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
എഡിറ്റര്‍
Monday 14th August 2017 12:17am


ഗോദാവരി: സ്മാര്‍ട്ട് ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ ഇതാദ്യമായല്ല കേള്‍ക്കുന്നത്. എന്നാല്‍ മിക്കപ്പോഴും ഇങ്ങനെ സംഭവിക്കുന്നത് ചാര്‍ജ് ചെയ്യുമ്പോഴായിരിക്കും. എന്നാല്‍ പുതുതായി വാങ്ങിയ റെഡ്മി നോട്ട് 4 സ്മാര്‍ട്ട് ഫോണ്‍ പോക്കറ്റില്‍ കിടന്നാണ് പൊട്ടിത്തെറിച്ചെത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഭാവന കിരണിന്റെ ഫോണാണ് പൊട്ടിതെറിച്ചത്

അപകടത്തിനിരയായ ഭാവന സൂര്യകിരണ്‍ എന്ന യുവാവിന്റെ തുടയില്‍ പൊള്ളലേറ്റു. ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിച്ചയുടന്‍ ഫോണ്‍ പുറത്തെടുക്കാന്‍ ഭാവനയ്ക്കു കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാരാണ് ഇയാളുടെ രക്ഷയ്ക്കെത്തിയത്.


Also read ‘മിഷന്‍ ഇംപോസിബിള്‍’;ചാട്ടം പിഴച്ചു പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ടോം ക്രൂയിസിന് പരിക്ക്. വീഡിയോ കാണാം


എന്നാല്‍ ഫോണ്‍ പുറത്തെടുത്തിട്ടും കത്തിയതായി ദൃക്സാക്ഷികള്‍ പറയുന്നു.
അടുത്തിടെ ബംഗളൂരുവിലെ ഒരു ഷോപ്പില്‍ റെഡ്മി നോട്ട് ഫോണ്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

20 ദിവസം മുമ്പാണ് ഭാവന ഫോണ്‍ വാങ്ങിയത്. ഫോണ്‍ പൊട്ടിത്തെറിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇയാള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement