എഡിറ്റര്‍
എഡിറ്റര്‍
റോബര്‍ട്ട് വദ്രയെക്കുറിച്ചുള്ള ഫയല്‍ രഹസ്യമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
എഡിറ്റര്‍
Thursday 13th June 2013 12:00am

robert-vadra

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ വിവാദ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ അതീവരഹസ്യമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്.

റോബര്‍ട്ട് വദ്രയുടെ വിവാദ ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) മറുപടി നിഷേധിച്ചു.

Ads By Google

‘അതീവരഹസ്യം’ എന്ന് വിശേഷിപ്പിച്ചാണ് നൂതന്‍ ഠാക്കൂര്‍ നല്‍കിയ അപേക്ഷ നിരസിച്ചത്.

പി.എം.ഒ. കോടതിക്ക് നല്‍കിയ മറുപടിക്ക് ആസ്പദമായ ഫയലുകളാണ് ഹരജിക്കാരി വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. ഏതൊക്കെ മന്ത്രാലയങ്ങളുമായി ഇക്കാര്യത്തില്‍ പി.എം.ഒ. ആശയവിനിമയം നടത്തിയെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ തേടിയിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ ഡി.എല്‍.എഫുമായി അദ്ദേഹത്തിന്റെ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് ഉചിതമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് നൂതന്‍ താക്കൂര്‍ നേരത്തേ ദല്‍ഹി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹരജി നല്‍കിയിരുന്നു.

എന്നാല്‍ രണ്ട് സ്വകാര്യസ്ഥാപനങ്ങളുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് പി.എം.ഒ. കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി കോടതി തള്ളി.

ഇത്തരം കാര്യങ്ങള്‍ രഹസ്യമാണെന്നും വെളിപ്പെടുത്താനാവില്ലെന്നുമാണ് പ്രധാനമന്ത്രികാര്യാലയം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് വിവാദനായകനായ വദ്ര.

Advertisement