[]അടകള്‍ പല തരത്തിലാണ്. ചിലത് മധുരം കുറച്ച് തേങ്ങ മാത്രമിട്ട് ഉണ്ടാക്കും, ചിലത് പഞ്ചസാര ചേര്‍ത്ത്. ചിലപ്പോഴൊക്കെ എരിവുള്ള അടകളും നമ്മള് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ശര്ക്ക ചേര്‍ത്തുണ്ടാക്കുന്ന അടയുടെ രുചി ഒന്ന് വേറെ തന്നെയാണ്.
ചേരുവകള്‍
അരിപ്പൊടി- 250 ഗ്രാം
തേങ്ങ- 1 (തിരുമ്മിയത്)
ശര്‍ക്കര- 150 ഗ്രാം
ഉപ്പ് – ഒരു ടീസ്പൂണ്‍
എണ്ണ- ഒരു ചെറിയ പാത്രത്തില്‍
തയ്യാറാക്കുന്ന വിധം
മാവ് തിളപ്പിച്ച വെള്ളവും എണ്ണയും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. മാവ് നന്നായി മയപ്പെടുന്നതുവരെ കുഴയ്ക്കുക.
എന്നിട്ട് അവയെ ആവശ്യാനുസൃതം ഉരുളകളാക്കി മാറ്റി വയ്ക്കുക. അതിനുശേഷം ചീകിയെടുത്ത ശര്‍ക്കരയിലേക്ക് തിരുമ്മിയ തേങ്ങ ചേര്‍ക്കുക.
കഴുകി വൃത്തിയാക്കിയെടുത്ത വാഴയിലയില്‍ ഉരുളകളാക്കി വച്ചിരിക്കുന്ന മാവ് നേര്‍പ്പിച്ച് പരത്തുകയും അതിലേക്ക് ശര്‍ക്കര-തേങ്ങ മിശ്രിതം ചേര്‍ക്കുകയും ചെയ്യുക.
എന്നിട്ട് പകുതിയായി മടക്കി വശങ്ങളൊട്ടിച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.