എഡിറ്റര്‍
എഡിറ്റര്‍
വൈറ്റ് ഹല്‍വ
എഡിറ്റര്‍
Thursday 2nd October 2014 3:17pm

halwa

മധുരപ്രിയര്‍ക്ക് കൊതിതീരുവോളം ആസ്വദിച്ച് കഴിക്കാന്‍ സ്‌പെഷ്യല്‍ വൈറ്റ് ഹല്‍വ.

ചേരുവകള്‍

മൈദ – 1 കിലോ
പഞ്ചസാര – 4 കിലോ
പാല്‍ – 2 ലിറ്റര്‍
നെയ്യ് – 1 കിലോ
അണ്ടിപ്പരിപ്പ്- 200 ഗ്രാം (കഷണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

മൈദ ചപ്പാത്തിമാവ് കുഴക്കുന്നതു പോലെ കുഴച്ച് 2 മണിക്കൂര്‍ വെക്കുക.
മൂന്നരക്കിലോ പഞ്ചസാര രണ്ട് ലിറ്റര്‍ വെള്ളത്തില്‍ ഉരുക്കുക.
മൈദമാവ് വെള്ളംചേര്‍ത്തു കലക്കി വെള്ളത്തോര്‍ത്തില്‍ അരിച്ചെടുക്കുക.
ഒരു വലിയ ഉരുളിയില്‍ മാവ് കലക്കിയത്, തിളപ്പിച്ച പാല്‍, പഞ്ചസാര പാനി എന്നിവ യോജിപ്പിച്ച് ഇടക്കിടെ നെയ്യ് ചേര്‍ത്ത് ഇളക്കുക.
മിശ്രിതം കുരുകി വരുമ്പോള്‍ നുറുക്കിയ അണ്ടിപ്പരിപ്പ് ചേര്‍ത്തിളക്കി പഞ്ചസാരയും ചേര്‍ത്ത് വാങ്ങിവെക്കാം.
തണുത്ത ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് വിളമ്പാം.

Advertisement