എഡിറ്റര്‍
എഡിറ്റര്‍
വെജിറ്റബിള്‍ ബ്രെഡ് സാന്റ് വിച്ച്
എഡിറ്റര്‍
Monday 25th August 2014 11:17pm

sandwich

അടുക്കളയില്‍ കയറി സമയം കളയാന്‍ മടിക്കുന്ന ന്യൂജെന്‍ പിള്ളേര്‍ക്ക് എളുപ്പം തയ്യാറാക്കാന്‍ ഒരു സിംപിള്‍ ഹെല്‍ത്തി റെസിപ്പി. ഈ ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കാന്‍ പത്ത് മിനിറ്റ് പോലും സമയം വേണ്ടിവരില്ല… ഒന്ന് ട്രൈ ചെയ്താലോ?

ചേരുവകള്‍
ബ്രെഡ്          -4 എണ്ണം
വെള്ളരിക്ക    – 1
തക്കാളി         -1
സവാള          -1
സോസ്         -3 ടേബിള്‍ സ്പൂണ്‍(ഇഷ്ടമുള്ള ഫ്‌ളേവര്‍ തിരഞ്ഞെടുക്കാം)
കുരുമുളക് പൊടി- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളരിക്ക, തക്കാളി, സവാള എന്നിവ വൃത്താകൃതിയില്‍ മുറിച്ചെടുക്കുക.  ബ്രെഡ് ത്രികോണാകൃതിയില്‍ മുറിച്ച ശേഷം സോസ് പുരട്ടി കഷണങ്ങളാക്കിയ വെള്ളരിക്കയും സവാളയും തക്കാളിയും വെക്കുക. ഇതിനു മുകളില്‍ കുരുമുളക് പൊടി വിതറി ബ്രെഡ് വെച്ച് കവര്‍ ചെയ്യാം. ബാക്കി വന്ന വെജിറ്റബിള്‍ കഷണങ്ങളും സോസും കൊണ്ട് അലങ്കരിച്ചാല്‍ വെജിറ്റബിള്‍ ബ്രെഡ് സാന്റ് വിച്ച് റെഡി.

Advertisement