എഡിറ്റര്‍
എഡിറ്റര്‍
തക്കാളി ഊത്തപ്പം
എഡിറ്റര്‍
Friday 26th September 2014 10:14pm

oothappam

ബ്രേക്ക്ഫാസ്റ്റിന് സ്ഥിരം മെനുവില്‍ നിന്ന് മോചനം കൊടുത്ത് വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ? കൊതിയൂറും  തക്കാളി ഊത്തപ്പം തയ്യാറാക്കാന്‍ ഇതാ റെസിപി.

അരി        – 2 കപ്പ്
ഉഴുന്ന്    – 1 കപ്പ്
കാരറ്റ്    -1
തക്കാളി     -1
പച്ചമുളക് -2
കറിവേപ്പില -1 തണ്ട്
ഇഞ്ചി     -ചെറിയ കഷണം
സവാള     -1
ക്യാപ്‌സിക്കം -1/2 പകുതി
നെയ്യ്    – ആവശ്യത്തിന്

അരിയും ഉഴുന്നും ചേര്‍ത്ത് അരച്ചെടുക്കുക. പച്ചക്കറികള്‍ പൊടിയായി അരിഞ്ഞ് മാറ്റിവെക്കുക. ദോശകല്ല്/പാന്‍ ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി മാവ് കനത്തില്‍ പരത്തുക. ഇതിന് മുകളില്‍ പച്ചക്കറി അരിഞ്ഞത് വിതറി തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. സ്വാദേറും ഊത്തപ്പം തയ്യാര്‍… ഇനി ചൂടോടെ കഴിക്കാം.

Advertisement