എഡിറ്റര്‍
എഡിറ്റര്‍
ചീര തോരന്‍
എഡിറ്റര്‍
Sunday 19th October 2014 5:07pm

cheera

പോഷകങ്ങളുടെ കലവറയായ ചീര കൊണ്ട് ഒരു തോരന്‍ ഉണ്ടാക്കിയാലോ? ആരോഗ്യ സമ്പുഷ്ടമായ വിഭവം വളരെ ഈസിയായി തയ്യാറാക്കാം.

ചേരുവകള്‍

ചീര              – 1/2 കിലോ
പരിപ്പ്            – ആവശ്യത്തിന്
തേങ്ങ ചിരവിയത്      -2 കപ്പ്
പച്ചമുളക്             -6 (ചെറുതായി അരിഞ്ഞത് )
സവാള             -2 (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി         – 2 അല്ലി
കടുക്             – ആവശ്യത്തിന്
കറിവേപ്പില          -2 ഇതള്‍
വെളിച്ചെണ്ണ        – ആവശ്യത്തിന്
ഉപ്പ്                 – പാകത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് ഉപ്പ് ഇട്ട് വേവിച്ച് വാങ്ങി വെക്കുക. ചീര നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിയുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കറിവേപ്പില, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം തേങ്ങയും സവാളയും ചേര്‍ത്ത് ഇളക്കുക. ഇത് പാകമായ ശേഷം ചീരയും വേവിച്ചുവെച്ച പരിപ്പും ചേര്‍ത്ത് ഇളക്കുക. വെന്ത ശേഷം വാങ്ങി വെക്കാം.

Advertisement