എഡിറ്റര്‍
എഡിറ്റര്‍
പോര്‍ക്ക് വിന്താലു
എഡിറ്റര്‍
Monday 29th September 2014 10:38pm

pork

അടുക്കളയിലെ താരമാവാന്‍ ഒരു സൂപ്പര്‍ ഹിറ്റ് ഗോവന്‍ വിഭവം. ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

ചേരുവകള്‍

എണ്ണ                    – 1/4കപ്പ്
പോര്‍ക്ക്                     –  500 ഗ്രാം
സവാള (കൊത്തിയരിഞ്ഞത്)      – 2 എണ്ണം
തക്കാളി (കൊത്തിയരിഞ്ഞത്)     – 3 എണ്ണം
ഇഞ്ചി അരച്ചത്                – 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്        – 1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക്‌പൊടി        – 1 ടീസ്പൂണ്‍
വെള്ളം                    – 3 കപ്പ്
ഉപ്പ്                        – 1 ടീസ്പൂണ്‍

കടുകരച്ചത്

കടുക്                    – 1 ടേബിള്‍സ്പൂണ്‍
വിനാഗിരി                    – 1 ടേബിള്‍സ്പൂണ്‍
ഇവ നന്നായി അരക്കുക.

മസാലക്ക്
ജീരകം                    – 1 ടീസ്പൂണ്‍
ഗ്രാമ്പൂ                    – 3 എണ്ണം
ഏലക്ക                    – 3 എണ്ണം
കറുവപ്പട്ട                    – 2 എണ്ണം
ഇവ നന്നായി പൊടിക്കുക.

തയ്യാറാക്കുന്ന വിധം

ഉരുളിയിലോ കലത്തിലോ എണ്ണ ചൂടാക്കുക. പോര്‍ക്ക് കഷ്ണങ്ങള്‍ രണ്ട് മിനിറ്റ് വറുക്കുക. ചെറുതായി വാടിയ ശേഷം വാങ്ങി വെക്കുക. അതേ എണ്ണയില്‍ സവാള വഴറ്റി തക്കാളി, വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റാക്കിയത് എന്നിവ ചേര്‍ത്ത് വഴറ്റുക. കടുക് അരച്ചത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റണം. മുളകുപൊടിയും മഞ്ഞളും ചേര്‍ത്തിളക്കി മസാലക്കൂട്ടും ചേര്‍ത്ത് മൊരിയിച്ച് എടുക്കുക. ശേഷം വെള്ളവും പോര്‍ക്കും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ 20 മിനിട്ട് വേവിക്കുക. പോര്‍ക്ക് വിന്താലു തയ്യാര്‍…

Advertisement