എഡിറ്റര്‍
എഡിറ്റര്‍
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
എഡിറ്റര്‍
Monday 1st September 2014 10:52pm

paneer

നോണ്‍ വെജ് ഫാന്‍സ് എല്ലാം ചിക്കന്‍ ടിക്ക രുചിയോടെ കഴിക്കുമ്പോള്‍ ശുദ്ധ വെജിറ്റേറിയന്‍ ഫാന്‍സ് എന്തു ചെയ്യും? വിഷമിക്കേണ്ട, ചിക്കന്‍ ടിക്കയെ വെല്ലുന്ന രുചിയുമായി ഒരു വെജിറ്റേറിയന്‍ ഡിഷ് നമുക്ക് തയ്യാറാക്കാം… അതാണ് പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക.

ചേരുവകള്‍

1. പനീര്‍            -200 ഗ്രാം
2. മുളകുപൊടി        -2 ടീസ്പൂണ്‍
കുരുമുളകുപൊടി     -1/2 ടീസ്പൂണ്‍
ഗരം മസാല        -1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി        -ഒരു നുള്ള്
ഇഞ്ചി            -1/2 ടീസ്പൂണ്‍(അരച്ചത്)
വെളുത്തുള്ളി       -1/2 ടീസ്പൂണ്‍(അരച്ചത്)
ഉപ്പ്                 -ആവശ്യത്തിന്
3.തൈര്             -2 ടീസ്പൂണ്‍
4.വെണ്ണ             -1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പനീര്‍ രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ച് ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. രണ്ടാമത്തെ ചേരുവ തൈരുമായി ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത് ഇരുപത്  മിനിറ്റ് മാറ്റി വെക്കുക. നോണ്‍സ്റ്റിക് പാനില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചൂടാക്കി പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൗണ്‍ നിറമാകുന്നത് വരെ മൊരിച്ചെടുക്കുക. സ്വാദിഷ്ടമായ പനീര്‍ ടിക്ക റെഡി.

Advertisement