എഡിറ്റര്‍
എഡിറ്റര്‍
ചിക്കന്‍ സോയ നൂഡില്‍സ്
എഡിറ്റര്‍
Wednesday 8th October 2014 3:35pm

nudlesകുട്ടികളുടെ പ്രിയ വിഭവമായ നൂഡില്‍സ് പുതുരുചിയില്‍ തയ്യാറാക്കാം.

ചേരുവകള്‍

ചിക്കന്‍ എല്ല് ഇല്ലാത്തത്   – കപ്പ്
നൂഡില്‍സ്   -200  ഗ്രാം
സവാള   -2
കാരറ്റ്   -100 ഗ്രാം
ഇഞ്ചി   -ചെറിയ കഷണം
കാപ്‌സിക്കം  -2
മുളക് പൊടി    -2 സ്പൂണ്‍
സോയ സോസ്   -2 സ്പൂണ്‍
വെളുത്തുള്ളി    -1 അല്ലി
എണ്ണ   -ആവശ്യത്തിന്
ഉപ്പ്   -പാകത്തിന്

പാകം ചെയ്യുന്ന വിധം

നൂഡില്‍സ് വേവിച്ചു വെക്കുക.
കാപ്‌സിക്കം, വെളുത്തുള്ളി, സവാള എന്നിവ കനം കുറച്ചു അരിയുക.
ഇഞ്ചിയും കാരറ്റും നീളത്തില്‍ ചെറുതായി അരിഞ്ഞു വെക്കുക.
ചിക്കന്‍ എണ്ണയില്‍ മൂപ്പിച്ചു കോരുക.
അരിഞ്ഞു വെച്ചിരിക്കുന്നവ വഴറ്റി സോയ സോസും കുരുമുളക് പൊടിയും യോജിപ്പിച്ച് ഇളക്കണം.
തുടര്‍ന്ന് നൂഡില്‍സും ചിക്കനും ചേര്‍ത്ത് നല്ല വണ്ണം ഇളക്കി വാങ്ങിവെക്കുക.

Advertisement