എഡിറ്റര്‍
എഡിറ്റര്‍
ചീസ് പെപ്പര്‍ ദോശ
എഡിറ്റര്‍
Wednesday 3rd September 2014 11:05pm

cheese-dosa

ദോശയുടെ പല രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണേറെയും. കുട്ടിദോശയും മസാല ദോശയുമെല്ലാം മാറി മാറി പരീക്ഷിക്കുന്ന ദോശപ്രേമികള്‍ക്കായി പാല്‍ക്കട്ടിയുടെ മിനുപ്പും കുരുമുളകിന്റെ എരിവും ചേര്‍ന്ന ഒരു സ്‌പെഷ്യല്‍ ദോശ..

1. ദോശമാവ്            – ഒരു കപ്പ്
2. എണ്ണ                – 1 വലിയ സ്പൂണ്‍
3. ചീസ് ഗ്രേറ്റ് ചെയ്തത്    – 4 വലിയ സ്പൂണ്‍
4.കുരുമുളക് ചതച്ചത്        – 1 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ദോശക്കല്ല് ചൂടാക്കി എണ്ണ തൂത്ത ശേഷം മാവ് കോരിയൊഴിച്ച് തീരെ കനം കുറച്ച് ഓവല്‍ ഷേപ്പില്‍ പരത്തുക. ഇതിനു മുകളിലേക്ക് ചീസ് ഗ്രേറ്റ് ചെയ്തതും കുരുമുളക് ചതച്ചതും വിതറി ചുരുട്ടിയെടുത്ത് ചൂടോടെ വിളമ്പാം. ഇനി ചട്‌നിക്കൊപ്പമോ സാമ്പാറിനൊപ്പമോ ആസ്വദിച്ചു കഴിക്കാം..

Advertisement