എഡിറ്റര്‍
എഡിറ്റര്‍
ചെറുപയര്‍ സാലഡ്
എഡിറ്റര്‍
Thursday 18th September 2014 12:13am

green-gram

സാലഡുകള്‍ എല്ലാവര്‍ക്കും ഇഷ്ടമല്ലേ? അപ്പോള്‍ ഒരു ഹെല്‍ത്തി സാലഡ് ആയാലോ? പ്രോട്ടീന്‍ സമ്പന്നമായ മുളപ്പിച്ച ചെറുപയര്‍ ഉപയോഗിച്ച് ഇതാ ആരോഗ്യത്തിന് ഉത്തമമായ ഒരു സാലഡ്.

ചേരുവകള്‍
ചെറുപയര്‍ മുളപ്പിച്ചത്            – 1 1/2 കപ്പ്
സവാള ചെറുതായി അരിഞ്ഞത്        -1/2 കപ്പ്
തക്കാളി അരിഞ്ഞത്                -1 കപ്പ്.
കുക്കുമ്പര്‍ അരിഞ്ഞത്            -1 കപ്പ്.
പച്ചമുളക്                        -1.
മല്ലിയില അരിഞ്ഞത്                – 2 ഇതള്‍

2.കുരുമുളകുപൊടി                -1/2 ടീസ്പൂണ്‍
ജീരകപ്പൊടി വറുത്തത്               -/2 ടീസ്പൂണ്‍
തൈര്                        -2 ടേബിള്‍ സ്പൂണ്‍.
ഇഞ്ചി നീര്                    -അര ടീസ്പൂണ്‍.
ചെറുനാരങ്ങാനീര്                -1 ടീസ്പൂണ്‍.
ഒലീവ ഓയില്‍                    -1 ടീസ്പൂണ്‍.
ഉപ്പ്                            -പാകത്തിന്

തയ്യാറാക്കുന്ന വിധം

മുളപ്പിച്ച ചെറുപയര്‍ ഉപ്പും വെള്ളവും ചേര്‍ത്ത് പത്ത് മിനിറ്റ് വേവി്ക്കുക. അധികം വേവാതെ ഇറക്കിയ ശേഷം ചൂട് ആറാന്‍ വെക്കുക.
ഇതിനൊപ്പം രണ്ടാമത്തെ ചേരുവകളും ഉപ്പും യോജിപ്പിക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന പച്ചക്കറികളായ തക്കാളി, കുക്കുമ്പര്‍, സവാള എന്നിവയും ഇതിനൊപ്പം ചേര്‍ക്കുക. മല്ലിയില അരിഞ്ഞത് ചേര്‍ത്ത് അലങ്കരിച്ച്  വിളമ്പാം.

Advertisement