ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മിന് കീഴില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്
national news
ജാര്‍ഖണ്ഡില്‍ ജെ.എം.എമ്മിന് കീഴില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ്
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 3:12 pm

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതൃത്വത്തിന് കീഴില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഇര്‍ഫാന്‍ അന്‍സാരി. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ധന്‍ബാദില്‍ സംസാരിക്കുകയായിരുന്നു മധുപൂര്‍ എം.എല്‍.എ കൂടിയായ ഇര്‍ഫാന്‍ അന്‍സാരി.

25 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം നില നിര്‍ത്താന്‍ സാധിക്കില്ലെന്നും ഇര്‍ഫാന്‍ അന്‍സാരി പറഞ്ഞു.

ജാര്‍ഖണ്ഡില്‍ ജെ.എം.എം, ജെ.വി.എം.പി, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി മഹാസഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്സഭ തെരഞ്ഞെടുപ്പില്‍ ജെ.വി.എം.പിയുമായും ജെ.എം.എമ്മുമായും ഉള്ള സഖ്യം ഗുണം ചെയ്തില്ലെങ്കിലും സഖ്യം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇടതുപാര്‍ട്ടികള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വാധീനമുണ്ട്. അത് കൊണ്ട് തന്നെ ഇടതുപാര്‍ട്ടികളെയും സഖ്യത്തിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചിരിക്കുന്നത്.

വിവിധ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും ആര്‍.ജെ.ഡിയെയും സഖ്യത്തില്‍ ചേര്‍ക്കാനാണ് കോണ്‍ഗ്രസ് ആലോചന. ഓരോ ബി.ജെ.പി വിരുദ്ധ വോട്ടും സമാഹരിക്കാന്‍ ഈ പാര്‍ട്ടികളല്ലാതെ ചെറു ഗ്രൂപ്പുകളുമായും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് വര്‍ക്കിംഗ് പ്രസിഡണ്ടുമാരെയാണ് അദ്ധ്യക്ഷനെ കൂടാതെ കോണ്‍ഗ്രസ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്. മത-സമുദായ സന്തുലനം നിലനിര്‍ത്തിയാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.