എഡിറ്റര്‍
എഡിറ്റര്‍
ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്: മുസ്‌ലിം മേഖലയില്‍ പള്ളി പണിയാമെന്ന് ഷിയാ വഖഫ് ബോര്‍ഡ്
എഡിറ്റര്‍
Tuesday 8th August 2017 6:01pm

ന്യൂദല്‍ഹി: അയോധ്യ തര്‍ക്കഭൂമിയില്‍ നിന്നു നിശ്ചിത അകലത്തില്‍ മുസ് ലിം മേഖലയില്‍ മസ്ജിദ് പണിയാമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ്. ഇക്കാര്യം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു.

അയോധ്യ ഭൂമിയുടെ അവകാശത്തെ ചൊല്ലി നിരവധി പേര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ കേസില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അതിവേഗ കോടതിക്ക് അനുമതി നല്‍കിയിരുന്നു.

ബാബറി മസ്ജിദ് ഭൂമിയുടെ അവകാശം തങ്ങളുടേതാണെന്നും അതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും വഖഫ് ബോര്‍ഡ് സത്യവാങ്മൂലത്തില്‍ പറയുന്നു.


Also Read:  ‘മിസ്റ്റര്‍ കൗസ്വാമി റേറ്റിംഗ് ഓപ്പ്ഷന്‍ എവിടെ’;പ്രതിഷേധത്തെ തുടര്‍ന്ന് റേറ്റിംഗ് ഓപ്ഷന്‍ പൂട്ടികെട്ടി റിപ്പബ്ലിക്ക് ടി.വി പക്ഷേ മലയാളികളെ തോല്‍പ്പിക്കാനാവില്ല


പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതിയില്‍ നിന്നു പിരിഞ്ഞ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇതില്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന അംഗങ്ങളെയും ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അയോധ്യ തര്‍ക്ക ഭൂമി കേസ് ഓഗസ്റ്റ് പതിനൊന്നിന് കോടതി വീണ്ടും പരിഗണിക്കും.

Advertisement