എഡിറ്റര്‍
എഡിറ്റര്‍
നോട്ടുനിരോധനം വെല്ലുവിളിയായി; കേന്ദ്രത്തിനുള്ള ആര്‍.ബി.ഐ യുടെ വാര്‍ഷിക ലാഭവിഹിതം പകുതിയായി കുറഞ്ഞു
എഡിറ്റര്‍
Friday 11th August 2017 6:19pm

 

ന്യൂദല്‍ഹി: കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാര്‍ഷിക ലാഭവിഹിതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പകുതിയാക്കി കുറച്ചു. 30,660 കോടിയാണ് ഇത്തവണ ആര്‍.ബി.ഐ നല്‍കിയത്. കഴിഞ്ഞ തവണ ഇത് 65,876 രൂപയായിരുന്നു.

ആര്‍.ബി.ഐ ലാഭവിഹിതം ഗണ്യമായി കുറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം ആര്‍.ബി.ഐയില്‍ നിന്നും ലാഭവിഹിതമായി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് 58,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.


Also Read ദിലീപിനെ കുടുക്കിയ ആ നാലാം ചോദ്യം എന്തായിരുന്നു; ബെഹ്‌റയുടെ പ്രതികരണം ഇങ്ങനെ


ഓരോ സാമ്പത്തിക വര്‍ഷവും ജൂണിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. പ്രധാനമായും മൂന്ന് വരുമാനമാര്‍ഗങ്ങളാണ് ആര്‍.ബി.ഐയ്ക്കുള്ളത്. ബോണ്ടുകളുടെ പലിശ, ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശ, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, എന്നിങ്ങനെയാണത്.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ചെലവ് കഴിഞ്ഞുള്ള ലാഭത്തിന്റെ ഒരു വിഹിതം ആര്‍.ബി.ഐ സൂക്ഷിക്കും. ബാക്കിയുള്ളതാണ് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി നല്‍കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ചെലവിടാനുള്ള പണത്തിന്റെ ഒരു ഭാഗം ഇങ്ങനെ ലഭിക്കുന്ന ലാഭവിഹിതമാണ്. ഇതാണ് ഈ സാമ്പത്തികവര്‍ഷം ഗണ്യമായി കുറഞ്ഞത്.

Advertisement