എഡിറ്റര്‍
എഡിറ്റര്‍
മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍;പുതിയ രൂപത്തില്‍ ആയിരത്തിന്റെ നോട്ട് തിരിച്ചെത്തുന്നു
എഡിറ്റര്‍
Monday 28th August 2017 10:48pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നവംബറില്‍ നിരോധിച്ച് ആയിരത്തിന്റെ നോട്ട് പുതിയരൂപത്തില്‍ തിരിച്ചു വരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആയിരത്തിന്റെ പുതിയ നോട്ട് പുറത്ത് വരുമെന്ന് ഡി.എന്‍.എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മുമ്പ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ മാറി മറിഞ്ഞിരിക്കുകയാണ്.


Also read ഗുര്‍മീതിന്റെ ശിക്ഷയില്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിനിരയായ യുവതി


നിലവില്‍ അഞൂറിന്റെ നോട്ടുകഴിഞ്ഞാല്‍ 2000ത്തിന്റെ നോട്ടുമാത്രമാണ് വിപണിയിലുള്ളത് ഇത് ചെറുകിട സാമ്പത്തിക ഇടപാടുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
നേരത്തെ നവംബറിലെ നോട്ടു നിരോധനം മൂലം പിന്‍വലിച്ചതില്‍ എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും എത്ര ശതമാനം നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ഇത് വരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

Advertisement