പച്ചമാങ്ങാ മാസങ്ങളോളം സൂക്ഷിക്കാന്‍ ദാ നല്ലൊരു ടിപ്‌സുണ്ട്....
Delicious
പച്ചമാങ്ങാ മാസങ്ങളോളം സൂക്ഷിക്കാന്‍ ദാ നല്ലൊരു ടിപ്‌സുണ്ട്....
ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2019, 12:16 am
നല്ല മഴയത്ത് മാങ്ങാ ചമ്മന്തിയും ഉണക്കമീന്‍ വറുത്തതുമൊക്കെ ഇനിയുള്ള മാസങ്ങളിലും കഴിക്കണമെന്നാണ് ഓരോരുത്തരുടെയും ആഗ്രഹം

മാമ്പഴക്കാലം വിടപറയാന്‍ സമയമായിട്ടുണ്ട്. എന്നാല്‍ നല്ല മഴയത്ത് മാങ്ങാ ചമ്മന്തിയും ഉണക്കമീന്‍ വറുത്തതുമൊക്കെ ഇനിയുള്ള മാസങ്ങളിലും കഴിക്കണമെന്നാണ് ഓരോരുത്തരുടെയും ആഗ്രഹം . അതിന് പറ്റിയ നല്ലൊരു വഴിയുണ്ട്. മാങ്ങാ ഉണക്കി സൂക്ഷിക്കണമെന്നല്ല പറഞ്ഞ് വരുന്നത്. നല്ല പച്ചമാങ്ങാ സ്വാദോടെ കറിവെക്കാനും മറ്റും കിട്ടുന്ന കാര്യമാണ്.

തയ്യാറാക്കും വിധം

നല്ല മൂപ്പുള്ള പച്ചമാങ്ങകള്‍ കഴുകി തൊലികളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി മാറ്റുക. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും നന്നായി മിക്‌സ് ചെയ്യുക. ഈ വെള്ളത്തില്‍ മാങ്ങാ കഷ്ണങ്ങള്‍ മുക്കിവെക്കുക.

പത്ത് മിനിറ്റിന് ശേഷം ഇവ വെള്ളം കളഞ്ഞ് ഒരു പാത്രത്തില്‍ പരസ്പരം തൊടാത്ത വിധം പരത്തി വെച്ച ശേഷം റഫ്രിജറേറ്ററില്‍ ഫ്രീസറില്‍ വെക്കുക. നന്നായി തണുത്ത് കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ ആക്കി ഫ്രീസറില്‍ തന്നെ സൂക്ഷിക്കാം. ആവശ്യത്തിന് എടുത്ത് നല്ല പച്ചമാങ്ങാ ചമ്മന്തിയുണ്ടാക്കിക്കോളൂ….