എഡിറ്റര്‍
എഡിറ്റര്‍
നഹീദ് അഫ്രിനെതിരെ ഫത്വ: തെറ്റായ വാര്‍ത്ത കൊടുത്തതിന് മാപ്പ് ചോദിച്ച് രവീഷ് കുമാര്‍
എഡിറ്റര്‍
Friday 17th March 2017 5:10pm

ന്യൂദല്‍ഹി: യുവഗായിക നഹീദ് അഫ്രിനെതിരെ മുസ്‌ലിം പണ്ഡിതര്‍ ഫത്വ പുറപ്പെടുവിച്ചു എന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എന്‍.ഡി.ടി.വിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ മാപ്പ് ചോദിച്ചു. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്ന നഹീദ് പാട്ട് പാടുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് 46 മുസ്‌ലിം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു എന്നതായിരുന്നു വാര്‍ത്ത.

എന്‍.ഡി.ടി.വി ഉള്‍പ്പെടെ ഭൂരിഭാഗം മാധ്യമങ്ങളും ഈ വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞത് രവീഷ് കുമാര്‍ മാത്രമാണ്. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് രവീഷ് കുമാറിന്റെ പ്രവൃത്തിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.


Also Read: യു.പിയിലെ മുസ്‌ലീം പള്ളിക്ക് മുകളില്‍ കാവിക്കൊടിയുയര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകര്‍


2015 ല്‍ സീടിവിയുടെ മ്യൂസിക് റിയാലിറ്റി ഷോയായ സരിഗമപായുടെ റണ്ണറപ്പായിരുന്നു അഫ്രീന്‍. ഈ മാസം 25 ന് നടക്കാനിരിക്കുന്ന അഫ്രീനിന്റെ സംഗീത പരിപാടി മുന്നില്‍ കണ്ടാണ് ഫത്‌വ പുറത്തിറക്കിയതെന്നായിരുന്നു വാര്‍ത്ത.

പരിപാടി നടക്കുന്ന സ്ഥലം പള്ളിയുടേയും ഖബറിസ്ഥാന്റേയും സമീപത്തായതിനാല്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ പുരോഹിതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.

മാനസികമായി തന്നെ തകര്‍ക്കുന്നതായിരുന്നു വാര്‍ത്തയെന്നായിരുന്നു അഫ്രീനിന്റെ പ്രതികരണം. നിരവധി മുസ്‌ലിം ഗായകര്‍ ഗാനാലാപന രംഗത്തുണ്ടെന്നും അവരാണ് തന്റെ പ്രചോദനമെന്നും ഗായിക പറഞ്ഞിരുന്നു.

വീഡിയോ:

Advertisement