രവിദാസ് മന്ദിര്‍ തകര്‍ത്ത സംഭവം: ദളിത് പ്രവര്‍ത്തകര്‍ അനിശ്ചിതകാല ധര്‍ണ്ണയിലേക്ക്
national news
രവിദാസ് മന്ദിര്‍ തകര്‍ത്ത സംഭവം: ദളിത് പ്രവര്‍ത്തകര്‍ അനിശ്ചിതകാല ധര്‍ണ്ണയിലേക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 10:51 pm

ന്യൂദല്‍ഹി: അഞ്ച് നൂറ്റാണ്ടായി ദളിതര്‍ ആരാധിച്ചുവന്നിരുന്ന ദല്‍ഹിയിലെ രവിദാസ് മന്ദിറിന്റെ പുനര്‍നിര്‍മ്മാണം ആവശ്യപ്പെട്ട് അനിശ്ചിതകാല ധര്‍ണ്ണക്കൊരുങ്ങി ദളിത് പ്രവര്‍ത്തകര്‍. ആഗസ്റ്റ് 30 ന് ജന്തര്‍മന്ദിറിലാണ് ധര്‍ണ്ണ ആരംഭിക്കുക.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

‘ഭൂമിയുടെ നിയമാനുസൃത ഉടമയായ ഗുരു രവിദാസ് ജയന്തി സമരോ സമിതിക്ക് ഭൂമി തിരികെ നല്‍കുകയും ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ സ്ഥലത്ത് പുനസ്ഥാപിക്കുകയും ചെയ്യുന്നതുവരെ, ആഗസ്റ്റ് 30 മുതല്‍ ജന്തര്‍ മന്തറില്‍ ഞങ്ങള്‍ അനിശ്ചിതകാല ധരണയില്‍ ഇരിക്കും.’ സന്ത് സുഖ്‌ദേവ് വാഗ്മറെ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ദല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്.  ഇതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദളിതര്‍ തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കം 91 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ നിരുപാധികം വിട്ടയക്കണമെന്നും ഗുരു രവിദാസ് ജയന്തി സമരോ സമിതി ആവശ്യപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രതിഷേധം സമാധാനപരമായിരുന്നെന്നും എന്നാല്‍ പുറത്തുനിന്നുള്ളവര്‍ അക്രമത്തില്‍ ഏര്‍പ്പെടുകയും ഞങ്ങളുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. യാതൊരു നിബന്ധനകളും കൂടാതെ വിട്ടയക്കണം. അദ്ദേഹം പറഞ്ഞു.