സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
‘ഇതെന്താ കീ കൊടുത്ത പാവയോ?’; ക്യാച്ചെടുത്തതും നില്‍ക്കാതെ ഗ്രൗണ്ടിലൂടെ ഓടി വിരാട്; പിന്നാലെ പാഞ്ഞ് ഇന്ത്യന്‍ താരങ്ങളും, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 1:24pm

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ കരുത്ത് വെളിവാക്കിയ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരൊക്കെ നിഷ്പ്രഭരാവുകായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കിടയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നത് സ്പിന്നര്‍ രവീചന്ദ്രന്‍ അശ്വിന്‍ മാത്രമാണ്. 199 ന് മൂന്ന് എന്ന നിലയില്‍ നിന്നും 269 ന് ആറ് എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ എത്തിച്ചത് അശ്വിന്റെ ബൗളിംഗായിരുന്നു.

ആദ്യ ദിനം മാത്രം അശ്വിന്‍ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ അശ്വിന്‍ നാല് വിക്കറ്റെടുത്തിട്ടുണ്ട്. ഡീന്‍ എല്‍ഗര്‍, സെഞ്ചുറിയിലേക്ക് നീങ്ങിയ എയ്ഡന്‍ മാര്‍ക്ക്രം, ക്വിന്റണ്‍ ഡികോക്ക് എന്നിവരെയാണ് അശ്വിന്‍ ആദ്യം പുറത്താക്കിയത്.

ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്‍ണ്‍ ഡികോക്ക് ആദ്യ പന്തില്‍ തന്നെ ഡക്കായി പുറത്താവുകയായിരുന്നു. അശ്വിന്‍ എറിഞ്ഞ പന്ത് ഡ്രൈവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എഡ്ജ് ആയി പന്ത് സ്ലിപ്പിലേക്ക് പോവുകയായിരുന്നു. സ്ലിപ്പില്‍ വിരാട് കോഹ്‌ലി പന്ത് പിടിയിലൊതുക്കുകയായിരുന്നു.

പന്ത് ക്യാച്ച് ചെയ്ത വിരാട് പന്തുമായി ഓടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കീ കൊടുത്ത പാവയെ പോലെ നില്‍ക്കാതെ ഓടുന്ന വിരാടിന്റെ പിന്നാലെ മറ്റ് താരങ്ങളും ഓടുന്നതായി വീഡിയോയില്‍ കാണാം. പിന്നാലെ രാഹുലിനൊപ്പം ഡാബ് ചെയ്തും വിരാട് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നുണ്ട്.

രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിരാടും ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. 85 റണ്‍സുമായി വിരാടാണ് മുന്നില്‍ നിന്നു നയിക്കുന്നത്. 183 ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്.

വീഡിയോ കാണാം

Advertisement