കോച്ചിനും കമന്റേറ്റര്‍ക്കും ശേഷം ഇപ്പോള്‍ നടനും, രവി ശാസ്ത്രിയല്ല ഇനിയങ്ങോട്ട് ഷാസ്; സ്വാഗുമായി ഇന്ത്യന്‍ ലെജന്‍ഡ്
Sports News
കോച്ചിനും കമന്റേറ്റര്‍ക്കും ശേഷം ഇപ്പോള്‍ നടനും, രവി ശാസ്ത്രിയല്ല ഇനിയങ്ങോട്ട് ഷാസ്; സ്വാഗുമായി ഇന്ത്യന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th July 2022, 9:11 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനായെത്തിയ താരം കമന്റേറ്ററുടെ റോളിലാണ് തിളങ്ങിയിട്ടുള്ളത്.

2011 ഐ.സി.സി. ലോകകപ്പ് ഫൈനലില്‍ ധോണി സിക്‌സറടിച്ച് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തപ്പോള്‍ ആ നിമഷത്തെ ഐക്കോണിക് ആക്കിയത് ശാസ്ത്രിയുടെ ‘ധോണി ഫിനിഷസ് ഇന്‍ സ്റ്റൈല്‍…’ എന്നു തുടങ്ങുന്ന കമന്ററി തന്നെയാണ്.

ഇപ്പോഴിതാ, സ്‌റ്റൈല്‍ തന്നെ മാറ്റി ഒരു പരസ്യചിത്രത്തില്‍ നടന്റെ റോളില്‍ എത്തിയിരിക്കുകയാണ് രവി ശാസ്ത്രി. ഡിജിറ്റല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാന്‍ കോഡിന്റെ പരസ്യത്തിലാണ് താരം എത്തിയിരിക്കുന്നത്.

ഫാന്‍ കോഡ് പുറത്തുവിട്ട രണ്ട് പരസ്യങ്ങളിലാണ് താരം എത്തിയിരിക്കുന്നത്. ഇന്ത്യ – വിന്‍ഡീസ് പരമ്പര ലൈവ് സ്ട്രീം ചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഫാന്‍കോഡ്.

അഞ്ച് ടി-20യും മൂന്ന് ഏകദിനവുമാണ് ജൂലൈ അവസാനം നടക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്.

ശിഖര്‍ ധവാനാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണ്‍ കാലങ്ങള്‍ക്ക് ശേഷം ഏകദിന ജേഴ്‌സി അണിയുന്നു എന്ന പ്രത്യേകതയും ഇന്ത്യ-വിന്‍ഡീസ് സീരീസിനുണ്ട്.

വിരാട് കോഹ്‌ലിയില്ലാതെയാണ് ഇന്ത്യ ടി-20 ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ടി-20 സ്‌ക്വാഡിനെ കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍*, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്*, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

(*കെ.എല്‍. രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെ ഫിറ്റ്‌നെസിന്റെ അടിസ്ഥാനത്തിലാവും പരിഗണിക്കുക)

 

Content Highlight:  Ravi Shastri’s Latest Ad On India vs West Indies Series Is Viral On Twitter