എഡിറ്റര്‍
എഡിറ്റര്‍
ലൗ ജിഹാദ്; കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
എഡിറ്റര്‍
Wednesday 1st November 2017 9:53pm


ന്യൂദല്‍ഹി: ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


Also Read: ഗെയില്‍ സമരം: അതിജീവന സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ചെറുക്കണമെന്ന് റവല്യൂഷണറി യൂത്ത്


ഓപ്പറേഷന്‍ ജിഹാദ് മാഫിയ എന്ന പേരില്‍ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷനെ ഉദ്ധരിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. നേരത്തെ വീഡിയോ പുറത്തു വന്ന പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും ഇടപെടലിലൂടെ വലിയ മതപരിവര്‍ത്തനമാണ് നടക്കുന്നത്. കേരള സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റിന് സ്വാധീനമുണ്ടാക്കാനായുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ലൗ ജിഹാദ് കേസുകളിലൂടെ നടക്കുന്നത്. വിദേശത്ത് നിന്നാണ് ഇതിനുള്ള സാമ്പത്തിക സഹായം അവര്‍ക്ക് ലഭിക്കുന്നത്. ഓപ്പറേഷന്‍ ജിഹാദ് മാഫിയ എന്ന പേരില്‍ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷന്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.


Dont Miss: ‘ജനങ്ങള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മോദിയും ജെയ്റ്റ്‌ലിയും പരാജയപ്പെട്ടിരിക്കുകയാണ്’; ജെയ്റ്റ്‌ലി ഏതു സ്വപ്‌ന ലോകത്താണ് ജീവിക്കുന്നതെന്നും രാഹുല്‍ ഗാന്ധി


സ്വമേധയാ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ബി.ജെ.പി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബലം പ്രയോഗിച്ചോ സമ്മര്‍ദ്ദപ്പെടുത്തിയോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും അത്തരം കേസുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement