ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ബോളിവുഡ് തിരക്കഥാകൃത്ത് രവിശങ്കര്‍ അലോക് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday 12th July 2018 11:29am

മുംബൈ: ബോളിവുഡ് സിനിമ തിരക്കഥാകൃത്ത് രവിശങ്കര്‍ അലോക് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിച്ചു. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ് ഏരിയയില്‍ ആണ് രവിശങ്കര്‍ താമസിക്കുന്നത്.

പുലര്‍ച്ചെയാണ് താന്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്നും അലോക് താഴേക്ക് ചാടി മരിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.


ALSO READ: കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു


നാനാ പടേക്കര്‍ നായകനായി എത്തിയ അബ് തക് ചാപ്പന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് രവിശങ്കര്‍ അലോക് ആയിരുന്നു.

Image result for ravi shankar alok

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി രവിശങ്കര്‍ അലോക് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗത്തിന്റെ തീവ്രത കൂടിയ സാഹചര്യത്തില്‍ ഇദ്ദേഹം മനോരോഗ വിദഗ്ധനെ സമീപിക്കാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സംഭവത്തില്‍ സബര്‍ബെന്‍ വെര്‍സോവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement