എഡിറ്റര്‍
എഡിറ്റര്‍
ഇക്കോസ്‌പോര്‍ടിന്റെ വില
എഡിറ്റര്‍
Sunday 30th June 2013 4:32pm

ecosport-Doolnews

ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് ഇനി വിടപറയാം.

അമേരിക്കന്‍ കമ്പനി പുതിയ കോംപാക്ട് എസ്‌യുവിയുടെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും മത്സരക്ഷമമായ വിലയാണ് ഇക്കോസ്‌പോര്‍ടിന്. എക്‌സ്‌ഷോറൂം വില 5.59 ലക്ഷം രൂപയില്‍ തുടങ്ങുന്നു.

പ്രീമിയം സി സെഗ്മെന്റ് സെഡാനുകള്‍ക്കും റെനോ ഡസ്റ്ററിനുമൊക്കെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ വില ഇക്കോസ്‌പോര്‍ടിന് തുണയാകുമെന്നതില്‍ സംശയമില്ല.

പെട്രോളിലും ഡീസലിലുമായി പത്തു വകഭേദങ്ങളുണ്ട്.

Ads By Google

വേരിയന്റുകളും അവയുടെ എക്‌സ്‌ഷോറൂം ( ഡല്‍ഹി ) വിലയും

1.5 ലീറ്റര്‍ പെട്രോള്‍
ആംബിയന്റ്  5.59  ലക്ഷം രൂപ
ട്രെന്‍ഡ്  6.49 ലക്ഷം രൂപ
ടൈറ്റാനിയം  7.50 ലക്ഷം രൂപ
1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്
ടൈറ്റാനിയം  8.45 ലക്ഷം രൂപ
1.0 ലീറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍
ടൈറ്റാനിയം  7.89 ലക്ഷം രൂപ
ടൈറ്റാനിയം ഓപ്ഷന്‍  8.29 ലക്ഷം രൂപ
1.5 ലീറ്റര്‍ ഡീസല്‍
ആംബിയന്റ്  6.69 ലക്ഷം രൂപ
ട്രെന്‍ഡ്  7.60 ലക്ഷം രൂപ
ടൈറ്റാനിയം  8.60 ലക്ഷം രൂപ
ടൈറ്റാനിയം ഓപ്ഷന്‍   8.99 ലക്ഷം രൂപ

അടിസ്ഥാന വകഭേദമായ ആംബിയന്റിനുപോലും കൊള്ളാവുന്ന ഫീച്ചേഴ്‌സുണ്ട്.  ടില്‍റ്റ് ടെലിസ്‌കോപ്പിക് സ്റ്റിയറിങ് , ഇലക്ട്രിക് സൈഡ് മിററുകള്‍ , ബ്ലൂടൂത്ത്  യുഎസ്ബി കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം , റിമോട്ട് ലോക്കിങ് , മള്‍ട്ടി ഫങ്ഷന്‍ ഡിസ്‌പ്ലേ എന്നിവയുണ്ട്.

തൊട്ടുമുകളലുള്ള ട്രെന്‍ഡിന് റിയര്‍ പവര്‍വിന്‍ഡോ , എബിഎസ് ,ഓഡിയോ കണ്‍ട്രോളുള്ള സ്റ്റിയറിങ് , ഉയരം ക്രമീകരിക്കാവുന്ന െ്രെഡവര്‍ സീറ്റ് എന്നിവയുമുണ്ട്.

ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിങ് വീല്‍ , 16 ഇഞ്ച് അലോയ് വീലുകള്‍ , ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, രണ്ട് എയര്‍ ബാഗുകള്‍ , റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ എന്നിവ ടൈറ്റാനിയം വകഭേദത്തില്‍ ലഭിക്കും. പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് , ലെതര്‍ സീറ്റുകള്‍ , ആറു എയര്‍ ബോഗുകള്‍ എന്നിവ മുന്തിയ വകഭേദമായ ടൈറ്റാനിയം ഓപ്ഷനിലുണ്ട്.

ഒരു ലീറ്റര്‍ , മൂന്നു സിലിണ്ടര്‍ , ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 123 ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് 2500 ആര്‍എമ്മില്‍ 170 എന്‍എം. ലീറ്ററിന് 18.9 കിമീ മൈലേജാണ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നത്.

ഫിയസ്റ്റയില്‍ ഉപയോഗിക്കുന്നതരം 1.5 ലീറ്റര്‍ പെട്രോള്‍ ( 109 ബിഎച്ച്പി  140 എന്‍എം ) , 1.5 ലീറ്റര്‍ ഡീസല്‍ ( 90 ബിഎച്ച്പി  204 എന്‍എം ) എന്‍ജിനുള്ള വകഭേദങ്ങളും ഇക്കോ സ്‌പോര്‍ടിനുണ്ട്. ഇവയ്ക്ക് മൈലേജ് യഥാക്രമം 15.8 കിമീ, 22.7 കിമീ. ആറു ഓട്ടോമാറ്റിക് ഗീയര്‍ ബോക്‌സ് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ലഭിക്കും.

Autobeatz

Advertisement