എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരം വിളവൂര്‍ക്കലില്‍ വാട്ടര്‍ ടാങ്കില്‍ എലിവിഷം
എഡിറ്റര്‍
Saturday 22nd June 2013 12:54pm

thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ വാട്ടര്‍ ടാങ്കില്‍ എലിവിഷം കലര്‍ത്തിയതായി നാട്ടുകാര്‍. ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വാട്ടര്‍ ടാങ്കിലാണ് എലിവിഷം കലര്‍ത്തിയതായി സംശയിക്കുന്നത്.
Ads By Google

ഇന്ന് രാവിലെ വെള്ളത്തിന് നിറവ്യത്യാസവും വല്ലാത്ത മണവും അനുഭവപ്പെട്ട നാട്ടുകാര്‍ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് ടാങ്കില്‍ എലിവിഷത്തിന്റെ പാക്കറ്റ് കണ്ടെത്തിയത്. രാവിലെ 9 മണിയോടെയാണ് നാട്ടുകാര്‍ ഇത് കാണുന്നത്.

രാവിലെ ചായയ്ക്കും ഭക്ഷണം പാകം ചെയ്യാനും ഈ വെള്ളമാണ് എടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ആര്‍ക്കും ശാരീരികാസ്വാസ്ഥ്യമൊന്നും ഉണ്ടായതായി കാണുന്നില്ല.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Advertisement