ഈ സ്വേച്ഛാധിപത്യ കാലത്ത് നിശബ്ദരാകാതിരുന്നവര്‍ക്ക് ആദരം; 'തോക്ക് തോല്‍ക്കും കാലത്തിന്റെ' പുത്തന്‍ ആവിഷ്‌കാരവുമായി രശ്മി സതീഷ്
Music
ഈ സ്വേച്ഛാധിപത്യ കാലത്ത് നിശബ്ദരാകാതിരുന്നവര്‍ക്ക് ആദരം; 'തോക്ക് തോല്‍ക്കും കാലത്തിന്റെ' പുത്തന്‍ ആവിഷ്‌കാരവുമായി രശ്മി സതീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th April 2019, 1:58 pm

കോഴിക്കോട്: തോക്ക് തോല്‍ക്കും കാലം വരെ എന്ന കവിതയുടെ പുത്തന്‍ ദൃശ്യ-ഗാനാവിഷ്‌കാരവുമായി ഗായിക രശ്മി സതീഷ്. കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ കവിതയായ പടുപാട്ടാണ് രശ്മി പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്.

പുതിയ രൂപത്തിലുള്ള കവിത രശ്മി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

കാളി തീണ്ടിയവര്‍ എന്ന കവിതയിലൂടെ ശ്രദ്ധേയനായ കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെ പടുപാട്ട് ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പടുപാട്ട് എന്ന കവിത കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഗായിക രശ്മീ സതീഷ് ആലപിച്ചിരുന്നു.

രശ്മിയുടെ രേസാ ബാന്‍ഡാണ് പുത്തന്‍ പതിപ്പിന്റെ നിര്‍മ്മാണം. റെക്‌സ് വിജയനാണ് ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്. മുരളി ധരിനാണ് സംവിധാനം.

WATCH THIS VIDEO: