എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗ കേസ്: ഡോക്ടര്‍മാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കും
എഡിറ്റര്‍
Tuesday 12th March 2013 8:20am

ന്യൂദല്‍ഹി: ബലാത്സംഗ കേസുകളില്‍ ഡോക്ടര്‍മാര്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതിന്റെ കരട് രൂപരേഖ തയ്യാറായി.

Ads By Google

പൊതു ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും ഇതിന്റെ അന്തിമ പട്ടിക തയ്യറാക്കുകയുള്ളു.

പരിശോധനയുടെ ഭാഗമായി ഡോക്ടര്‍മാര്‍ ബലാത്സംഗം എന്ന വാക്ക് ഉപയോഗിക്കരുതെന്ന് ഇതിന്റെ കരടില്‍ നിഷ്‌കര്‍ഷിക്കുന്നു.

ദല്‍ഹി കൂട്ട ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗം തടയുന്നതിനുള്ള നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

ബലാത്സംഗത്തിനിരയായവരുടെ ഇഷ്ടത്തിനനുസരിച്ചാവണം പരിശോധനക്ക് വിധേയമാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. ഇതിന് പോലീസിന്റെ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ല.

പരിശോധനക്ക് വിധേയമാകുന്ന രോഗിയുടെ ഒരു വിവരങ്ങളും പുറത്ത് പറയാന്‍ പാടില്ല. രോഗിക്ക് സമ്മതമാണങ്കില്‍ എച്ച്.ഐ,വി ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവ നടത്തണമെന്നും കരട്‌രൂപരേഖയില്‍ പറയുന്നു

എന്നാല്‍ ബലാത്സംഗത്തിനിരയായി ചികിത്സ തേടിയെത്തുന്ന രോഗികളെ  പുരുഷ ഡോക്ടര്‍മാര്‍ വിരല്‍ പരിശോധക്ക് വിധേയമാക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അതി ക്രൂരമായ ഈ വിരല്‍ പരിശോധന നിരോധിക്കണമെന്ന നിര്‍ദ്ദേശം കരടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ബലാത്സംഗത്തിനിരയായി ചികിത്സ തേടി  ആശുപത്രിയില്‍ വരുന്നവര്‍ മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടരുന്നോ എന്ന കാര്യം ചോദിക്കരുത്.

അതേപോലെ അവരുടെ സ്വകാര്യത സംബന്ധിച്ച് ഡോക്ടര്‍മാര്‍ എന്തെങ്കിലും ചോദിക്കുന്നത് കടുത്ത

മനുഷ്യാവകാശലംഘനമാണെന്നും കരട് രൂപരേഖയില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

ഈ മാസം 20 വരെ രാജ്യത്തിന്റെ വിവിദ ഭാഗങ്ങളിലായി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടും. ഇതിന് ശേഷമായിരിക്കും മാര്‍ഗരേഖയുടെ അന്തിമ രൂപം സര്‍ക്കാര്‍ പുറത്തിറക്കുക. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്യും.

Advertisement