എഡിറ്റര്‍
എഡിറ്റര്‍
വിമാനത്തില്‍ നിന്നും ഇനി പച്ചവെള്ളം കുടിക്കില്ല: ബോളിവുഡ് താരം രണ്‍വീര്‍ സിങ്
എഡിറ്റര്‍
Monday 4th March 2013 2:31pm

രണ്‍വീണ്‍ സിങ് തന്റെ കിറുക്കന്‍ സ്വഭാവം കൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുകയാണ് ബോളിവുഡില്‍. പക്ഷെ കുറച്ചു കാലം  ക്രുദ്ധനായ താരമെന്ന തന്റെ ട്രേഡ് മാര്‍ക്ക് വലിച്ചെറിഞ്ഞിരിക്കുകയായിരുന്നു രണ്‍വീര്‍.

Ads By Google

പിന്നീടാണ് കാര്യങ്ങള്‍ തലകീഴായി മറിഞ്ഞത്. അലി അബ്ബാസ് ഗഫാറിന്റെ ‘ഗണ്‍ ഡേ’ എന്ന ചിത്രത്തിനായി കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ ഇദ്ദേഹം എയര്‍ഹോസ്റ്റസിനോട് പൊട്ടിതെറിച്ചതായി ഇദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഈ യാത്രക്കിടെ എയര്‍ഹോസ്റ്റസുമായി ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും ഇവര്‍ പറയുന്നു. എയര്‍ഹോസ്റ്റസ് അദ്ദേഹത്തിനോട് ഭക്ഷണം വെജിറ്റേറിയനാണോ അല്ല നൊണ്‍വെജിറ്റേറിയനാണോ വേണ്ടതെന്ന് ചോദിച്ചു.

എന്നാല്‍ ഏതാണ് പറയേണ്ടതെന്ന് കൃത്യമായി പറയാന്‍ കുറച്ചു സമയം കൂടി വേണമെന്ന് രണ്‍വീര്‍ ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങള്‍ക്കു ശേഷം നൊണ്‍ വെജ് രണ്‍വീര്‍ ഓര്‍ഡര്‍ ചെയ്തു.

അപ്പോള്‍ ഹോസ്റ്റസ് താന്‍ വെജിറ്റേറിയന്‍ അദ്ദേഹത്തിനായി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. എന്നാല്‍ അതു വരെ കൂളായിരുന്ന രണ്‍വീര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ ഇഷ്ടക്കേട് തുറന്നടിച്ചു.ഇനി  വിമാനത്തിലെ സ്റ്റാഫിനോട് കുടിവെള്ളം പോലും ആവശ്യപ്പെടില്ലെന്ന് രണ്‍വീര്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞതായി ഫ്‌ളൈറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു.പിന്നീട് രണ്ടു മണിക്കൂര്‍ വിമാനത്തില്‍ അദ്ദേഹം  വളരെ ദേഷ്യത്തിലാണ് കാണപ്പെട്ടത്.

Advertisement