തകര്‍പ്പന്‍ റാപ്പുമായി രണ്‍വീര്‍ സിങ്ങിന്റെ ഗല്ലി ബോയ്‌ ടീസര്‍- വീഡിയോ
Movie Day
തകര്‍പ്പന്‍ റാപ്പുമായി രണ്‍വീര്‍ സിങ്ങിന്റെ ഗല്ലി ബോയ്‌ ടീസര്‍- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th January 2019, 10:56 pm

മുംബൈ: മുംബൈ തെരുവിലെ റാപ്പര്‍ ആയി പാടിത്തകര്‍ത്ത് രണ്‍വീര്‍ സിങ്ങിന്റെ ഗല്ലി ബോയുടെ ടീസര്‍. ജനുവരി 10ന് ട്രെയ്‌ലര്‍ പുറത്തു വിടുന്നതിന് മുന്നോടിയായാണ് ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നവേദ് ഷെയ്ക്, വിവിയന്‍ ഫെര്‍ണാണ്ടസ് എന്നീ റാപ്പര്‍മാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 2015ല്‍ ഇവര്‍ പുറത്തിറക്കിയ മേരി ഗല്ലി മേം എന്ന റാപ്പ് ഗാനം വൈറല്‍ ആയിരുന്നു.

സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രം 69ാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കല്‍കി കൊച്ചെലിന്‍, സിദ്ധാന്ത് ചധുര്‍വേദി, വിജയ് റാസ്, അമൃത സുഭാഷ്, വിജയ് വര്‍മ്മ എന്നിവരാണ് സിനിമയിലെ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫര്‍ഹാന്‍ അക്തറിന്റെ എക്സലന്റ് എന്റര്‍ടെയ്ന്‍മെന്റാണ്. ഇന്ത്യയില്‍ 2019 ഫെബ്രുവരിയിലാണ് ഗല്ലി ബോയ് റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.