എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
കരണ്‍ ജോഹറിന്റെ ‘തഖ്ത്’ ല്‍ രണ്‍വീറും ആലിയയും ഒന്നിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday 10th August 2018 3:51pm

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ തഖ്തില്‍ രണ്‍വീറും ആലിയ ഭട്ടും ഒന്നി ക്കുന്നു. ഇവരെക്കുടാതെ കരീന, അനില്‍ കപൂര്‍, വിത്തി കൗശല്‍, ഭൂമി പട്നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ്മ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച ”യേ ദില്‍ ഹേ മുഷ്‌കില്‍” ആണ് കരണ്‍ ജോഹര്‍ അവസാനമായ് സംവിധാനം ചെയ്ത സിനിമ.


ALSO READ: സിനിമയിലെ സ്ത്രീ വിരുദ്ധത; ഞാന്‍ മാപ്പ് പറയില്ല: നിലപാട് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്


മുഗള്‍ രാജകിരീടത്തിന് വേണ്ടിയുള്ള ചരിത്ര പോരാട്ടത്തിന്റെയും യുദ്ധത്തിന്റെയും കഥ പറയുന്ന തഖ്ത് ഏറെ അതിശയിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുടുംബത്തിന്റെയും, ചതിയുടെയും, പ്രണയത്തിന്റെയും വിജയത്തിന്റെയും കഥയാണിതെന്ന് കരണ്‍ ജോഹര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

പദ്മാവത് എന്ന വിവാദ ചിത്രത്തിന് ശേഷം രണ്‍വീര്‍ സിങ് അഭിനയിക്കുന്ന മറ്റൊരു ചരിത്ര സിനിമയാണ് തഖ്ത്. ഈ ചിത്രത്തിന്റെ ഭാഗമാകാന്‍
കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രണ്‍വീര്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചു.

2020 ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിനായി തിരക്കഥ രചിച്ചത് സുമിത് റോയാണ്. ഹൈദരിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

Advertisement