സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Ranji Trophy
രഞ്ജി കിരീടം വിദര്‍ഭയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 7th February 2019 11:36am

രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. ആവേശം അവസാന ദിനത്തിലേക്കു നീണ്ട തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സൗരാഷ്ട്രയെ 78 റണ്‍സിനു തകര്‍ത്ത് വിദര്‍ഭ രഞ്ജി കിരീടം നിലനിര്‍ത്തി.

രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര 58.4 ഓവറില്‍ 127 റണ്‍സിനു പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെ, മൂന്നു വിക്കറ്റ് പിഴുത അക്ഷയ് വഖാരെ എന്നിവര്‍ ചേര്‍ന്നാണ് സൗരാഷ്ട്രയെ തളച്ചത്.

ഇത് രണ്ടാം തവണയാണ് വിദര്‍ഭ രഞ്ജി കിരീടം നേടുന്നത്.

സ്‌കോര്‍: വിദര്‍ഭ 312, 200. സൗരാഷ്ട്ര 307, 127ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയുടേത് അടക്കം നാലാം ദിനം 3 വിക്കറ്റ് നേടിയ ആദിത്യ സര്‍വാതെ ഇന്ന് മൂന്നു വിക്കറ്റുകള്‍ കൂടി പോക്കറ്റിലാക്കി. 24 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സര്‍വാതെ രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് പിഴുതത്.

ALSO READ: മുഹമ്മദ് സലായ്‌ക്കെതിരെ മുസ്‌ലിം വിരുദ്ധ അധിക്ഷേപം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഒന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേടിയ സര്‍വാതെ മല്‍സരത്തിലാകെ 11 വിക്കറ്റ് പോക്കറ്റിലാക്കി. രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സ് നേടിയ സര്‍വാതെയായിരുന്നു വിദര്‍ഭയുടെ ടോപ് സ്‌കോറര്‍. സര്‍വാതെയാണ് കളിയിലെ കേമനും.

206 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ സൗരാഷ്ട്ര നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 58 റണ്‍സെന്ന നിലയിലായിരുന്നു. ജയിക്കാന്‍ അവസാന ദിവസം അവര്‍ക്കു 148 റണ്‍സ് കൂടി വേണമായിരുന്നെങ്കിലും 69 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച അഞ്ചു വിക്കറ്റുകളും നഷ്ടമായി.

WATCH THIS VIDEO:

Advertisement