സുപ്രീം കോടതിയില്‍ കേസുകള്‍ കെട്ടി കിടക്കുന്നു ; ഭരണഘടനാപരമായ പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കണമെന്ന് രഞ്ജന്‍ ഗോഗോയി
national news
സുപ്രീം കോടതിയില്‍ കേസുകള്‍ കെട്ടി കിടക്കുന്നു ; ഭരണഘടനാപരമായ പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കണമെന്ന് രഞ്ജന്‍ ഗോഗോയി
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 11:51 am

ന്യൂദല്‍ഹി: എല്ലാ കേസുകളും പരിഗണിക്കുന്ന ഇതു വരെയുള്ള സുപ്രീം കോടതി രീതിയില്‍ അതൃപ്തി പ്രകടിപ്പിച്ച് പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി.ആര്‍ക്കും ഏത് കാര്യത്തിനും സുപ്രീം കോടതിയില്‍ വന്ന് ഒരു ഓര്‍ഡര്‍ വാങ്ങാമെന്ന അവസ്ഥയാണ് നിലവിലുള്ളത് എന്ന് ഗൊഗോയി പറഞ്ഞു.

ഒറ്റ നോട്ടത്തില്‍ വസ്തുതയാണെന്ന് മനസ്സിലാവുന്ന വാദത്തിന് പ്രസക്തിയില്ലാത്ത കേസുകള്‍ കെട്ടി കിടക്കുകയാണ്. മുമ്പ് പല കമ്മിറ്റികളും ഇതേ നിഗമനത്തില്‍ എത്തിയതാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Also Read:  “ഓരോരുത്തരുടേയും പേരുകള്‍ പുറത്തുവിടും”; മീ ടൂ ക്യാമ്പയിനെ പരിഹസിച്ച് നടി റോസിന്‍ ജോളി

ഭരണഘടനാപരമായ പ്രാധാന്യമര്‍ഹിക്കുന്നതോ, ജനങ്ങളുടെ അവകാശ സരക്ഷണവുമായി ബന്ധപ്പെട്ടതോ, അസാധാരണമോ ആയ കേസുകള്‍ മാത്രം സ്വീകരിച്ചാല്‍ പോരെ , എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായമാണ് എന്ന് ബെഞ്ചിലെ മറ്റ് അംഗങ്ങളായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുതല്‍ ഹൈക്കോടതി വരെ തീര്‍പ്പ് കല്‍പ്പിച്ച കേസുകള്‍ക്ക് വേണ്ടി സുപ്രീം കോടതി പത്ത് വര്‍ഷകാലയളവില്‍ വരെ സമയം കളയുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ല.

അത്തരം കേസുകളില്‍ സുപ്രീം കോടതിയുടെ മുന്‍ തീരുമാനങ്ങള്‍ക്കനുസരിച്ച് പോകണം. മുംബൈയിലെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പെറ്റീഷന്റെ അവസാന വാദം കേള്‍ക്കെ ആണ് ഗൊഗോയി പ്രസ്താവന നടത്തിയത്.