കഥാപാത്രങ്ങള്‍ എട്ട്, ഒറ്റ ലൊക്കേഷന്‍; ദ്വിഭാഷയില്‍ സയന്‍സ് ഫിക്ഷനുമായി മലയാളിയായ രാജാറാം രാജേന്ദ്രന്‍
indian cinema
കഥാപാത്രങ്ങള്‍ എട്ട്, ഒറ്റ ലൊക്കേഷന്‍; ദ്വിഭാഷയില്‍ സയന്‍സ് ഫിക്ഷനുമായി മലയാളിയായ രാജാറാം രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th July 2019, 6:53 pm

ഒരു ഗ്രാമത്തില്‍ സംഭവിക്കുന്ന സയന്‍സ് ഫിക്ഷന്‍ കഥയുമായി ദ്വിഭാഷയില്‍ ഒരു ‘മലയാളി ടച്ച്’ ഉള്ള സിനിമ ഒരുങ്ങുന്നു. ‘റാണി റാണി റാണി’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ എഴുത്തും സംവിധാനവും മലയാളിയായ രാജാറാം രാജേന്ദ്രനാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും സിനിമ സംസാരിക്കുന്നുണ്ട്.

തനിഷ്ത ചാറ്റര്‍ജിയാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടന്‍ ആസിഫ് ബാസ്രയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി നടന്‍ ആബിദ് അന്‍വറും സിനിമയിലുണ്ട്.

ജൂലൈ 15-നാണ് ചിത്രീകരണം ആരംഭിക്കുന്നത്. റിലീസ് ഒക്ടോബറിലാണ്. ഷൂട്ടിങ് കര്‍ണാടകത്തിലെ ദാന്‍ദെലിയിലാണ്. ഈയൊരൊറ്റ ലൊക്കേഷനില്‍ മാത്രമേ ഷൂട്ടുള്ളൂ എന്നതാണു പ്രത്യേകത. എട്ടുപേര്‍ മാത്രമേ കഥാപാത്രങ്ങളായുള്ളൂ എന്നതും ശ്രദ്ധേയമാണ്. ഡാന്നി സുറ, അലക്‌സ് നോല്‍ എന്നിവരും അഭിനയിക്കുന്നു.

അഭിനയിക്കുന്നവരുടെയെല്ലാം പേരുകള്‍ അടങ്ങിയ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്.

ബെംഗളൂരുവിലുള്ള ഇലവന്‍ എലമെന്റ്‌സാണ് നിര്‍മാണം. കഴിഞ്ഞ എട്ടുവര്‍ഷമായി പരസ്യ, ടി.വി, ഡിജിറ്റല്‍ രംഗത്തു സജീവമാണിവര്‍. സിനിമാ രംഗത്തേക്ക് ആദ്യമായാണ് ഇവര്‍ കടന്നുവരുന്നത്.