ദീപികയെ കര്‍ണിസേന അക്രമിക്കുമ്പോള്‍ നിങ്ങളെവിടെയായിരുന്നു ? റണ്‍ബീര്‍- ദീപിക വിവാഹത്തെ പരിഹസിച്ച സ്മൃതി ഇറാനിക്കെതിരെ ആരാധകര്‍
Social Tracker
ദീപികയെ കര്‍ണിസേന അക്രമിക്കുമ്പോള്‍ നിങ്ങളെവിടെയായിരുന്നു ? റണ്‍ബീര്‍- ദീപിക വിവാഹത്തെ പരിഹസിച്ച സ്മൃതി ഇറാനിക്കെതിരെ ആരാധകര്‍
ന്യൂസ് ഡെസ്‌ക്
Thursday, 15th November 2018, 11:34 pm

മുംബൈ: ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ദീപികയും റണ്‍വീര്‍ സിംഗ് തമ്മിലുള്ള കല്യാണം സോഷ്യല്‍മീഡിയ ആഘോഷിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ തന്നെ പുറത്ത് വന്നതും ഏറെ വൈകിയാണ്.

അതിനിടെയാണ് ദിപീക റണ്‍വീര്‍ ജോഡിയെ ട്രോളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെിയത്. വിവാഹചിത്രങ്ങളൊന്നും പുറത്തുവരാതിരുന്ന സമയത്താണ് സ്മൃതി ഇറാനി ട്രോളുമായി വന്നത്. ഒരു അസ്ഥികൂടത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കേന്ദ്രമന്ത്രി “ദീപ് വീര്‍
വിവാഹത്തിന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പ് നീളുമ്പോള്‍” എന്ന കുറിപ്പും താഴെ നല്‍കി.

ALSO READ: ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; നാഗപട്ടണം ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

സ്മൃതി ഇറാനിയുടെ ട്രോള്‍ പോസ്റ്റിനെ ആദ്യം ആവേശത്തോടെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ പിന്നീട് കുറച്ച് കഴിഞ്ഞതോടെ ചോദ്യങ്ങള്‍ ഉയര്‍ന്നു. ദീപിക ആരാധകര്‍ കളത്തിലെത്തിയതോടെ കടുത്ത വിമര്‍ശനമാണ് പഴയ സീരിയല്‍ നടി കൂടിയായ സ്മൃതി ഇറാനിക്ക് നേരിടേണ്ടി വന്നത്.

“ദീപികയെ കര്‍ണിസേന അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ എവിടെയായിരുന്നുവെന്ന” ചോദ്യമാണ് ആരാധകര്‍ കൂടുതലായും ഉന്നയിക്കുന്നത്. അന്ന് കാത്തിരുന്ന കേന്ദ്രമന്ത്രിക്ക് ഇപ്പോഴും അതിന് സാധിക്കും എന്നും ആരാധകര്‍ പറയുന്നു.