രാംഗോപാല്‍ വര്‍മ്മയുടെ ഈ ആഴ്ചത്തെ സിനിമ പ്രഖ്യാപിച്ചു; ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ത്രില്ലറെന്ന് സംവിധായകന്‍
indian cinema
രാംഗോപാല്‍ വര്‍മ്മയുടെ ഈ ആഴ്ചത്തെ സിനിമ പ്രഖ്യാപിച്ചു; ഒരുങ്ങുന്നത് ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ത്രില്ലറെന്ന് സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th August 2020, 10:46 am

ഹൈദരാബാദ്: രാംഗോപാല്‍ വര്‍മ്മ വീണ്ടും പുതിയ സിനിമ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ ക്രൈം ആക്ഷന്‍ ചിത്രം എന്ന വിശേഷണത്തോടെയാണ് പുതിയ ചിത്രം രാംഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.

ഡെയ്ഞ്ചറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അപ്സര റാണിയും നൈന ഗാംഗുലിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’അവരുടെ പ്രണയം പോലീസുകാരുടെയും അധോലോക നേതാക്കന്മാരുടെയും അടക്കം നിരവധി ജീവനുകളെടുത്തു’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്  പുതിയ സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.

ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ റിലീസുകളിലൂടെ വന്‍ കളക്ഷനാണ് രാംഗോപാല്‍ വര്‍മ്മ നേടിയത്. ക്ലൈമാക്‌സ്, നേക്കഡ്, പവര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ത്രില്ലര്‍, അര്‍ണാബ് തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം അനൗന്‍സ് ചെയ്തത്.

തന്റെ വെബ്‌സൈറ്റ് ആയ ആര്‍.ജി.വി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാംഗോപാല്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത്. ഒരാള്‍ക്ക് സിനിമ കാണാന്‍ നൂറുരൂപയാണ് ഈടാക്കുന്നത്. ഫോണ്‍ നമ്പര്‍ വഴി ടിക്കറ്റ് എടുക്കാം.

3 കോടിയോളം രൂപയാണ് ആദ്യദിവസം ക്ലൈമാക്‌സ് എന്ന ചിത്രം റിലീസ് ചെയ്തതിലൂടെ അദ്ദേഹം സ്വന്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Ramgopal Varma’s new film announced this week; The director says that this is the first lesbian crime action thriller in India