ഹാപ്പി ബര്‍ത്ത് ഡേ പിഷൂ,,ഐ ലവ് യു; മകനൊപ്പമുള്ള പിഷാരടിയുടെ വീഡിയോ പങ്കുവെച്ച് ആശംസയറിച്ച് മഞ്ജു വാര്യര്‍
Malayalam Cinema
ഹാപ്പി ബര്‍ത്ത് ഡേ പിഷൂ,,ഐ ലവ് യു; മകനൊപ്പമുള്ള പിഷാരടിയുടെ വീഡിയോ പങ്കുവെച്ച് ആശംസയറിച്ച് മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st October 2021, 12:12 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനും സംവിധായകനും മിമിക്രി താരവുമൊക്കെയാണ് രമേഷ് പിഷാരടി. നടനെന്നതിനേക്കാള്‍ ഉപരിയായി മിമിക്രി താരമായിട്ട് തന്നെയാണ് മലയാളികള്‍ പിഷാരടിയെ സ്വീകരിച്ചത്. കൗണ്ടറുകളുടെ രാജാവെന്നാണ് ആരാധകര്‍ പിഷുവിനെ വിശേഷിപ്പിക്കാറ്.

ഇന്ന് രമേഷ് പിഷാരടിയുടെ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസയറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്. അക്കൂട്ടത്തില്‍ നടി മഞ്ജു വാര്യര്‍ പങ്കുവെച്ച പിഷാരടിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹാപ്പി ബര്‍ത്ത് ഡേ പിഷൂ… ഐ ലവ് യൂ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മഞ്ജു പിഷാരടിയും മകനുമൊത്തുള്ള ഒരു വീഡിയോ പങ്കുവെച്ചത്.

സുഹൃത്തുക്കളെല്ലാവരും പിഷാരടിയെ പിഷു എന്നാണ് വിളിക്കാറ്. തന്റെ മകന്‍ തന്നെ പിഷൂവെന്ന് വിളിക്കുന്നതും അച്ഛാ എന്ന് വിളിക്കെടാ എന്ന് പിഷാരടി പറയുമ്പോള്‍ വീണ്ടും മകന്‍ പിഷൂ എന്ന് വിളിക്കുന്നതുമാണ് വീഡിയോ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

പഞ്ചവര്‍ണതത്തയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായ ഗാനഗന്ധര്‍വനാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

നോ വേ ഔട്ടെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് ഇപ്പോള്‍ രമേഷ് പിഷാരടി. നിധിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2008-ല്‍ പുറത്തിറങ്ങിയ പോസിറ്റിവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ നായകനായി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ramesh Pisharody birthday manju Warrier Wish