എഡിറ്റര്‍
എഡിറ്റര്‍
‘സി.പി.ഐ.എമ്മിന്റേതല്ല, കേരളത്തിന്റെ യശസിനാണ് മണി മങ്ങലേല്‍പ്പിച്ചത്’; കുറ്റക്കാരനെന്ന് പാര്‍ട്ടി കണ്ടെത്തിയ മണി എങ്ങിനെ മന്ത്രി സഭയില്‍ തുടരുമെന്ന് രമേശ് ചെന്നിത്തല
എഡിറ്റര്‍
Wednesday 26th April 2017 8:27pm

തിരുവനന്തപുരം: പാര്‍ട്ടിയുടെയശസിന് മങ്ങലേല്‍പ്പിക്കുന്ന നിലയില്‍ പൊതു പരാമര്‍ശം നടത്തിയതിന്കുറ്റക്കാരനാണെന്ന് സി.പി.ഐ.എം തന്നെ കണ്ടെത്തിയ മന്ത്രി എം.എം മണി എങ്ങനെ മന്ത്രിസഭയില്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

പാര്‍ട്ടിയുടെയല്ല, കേരളത്തിന്റെയശസിനെയും സ്ത്രീത്വത്തെയുമാണ്മണി അപമാനിച്ചത്. രണ്ടു ദിവസം മണിയെ നിയമസഭയില്‍ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെ സി.പി.ഐ.എം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇങ്ങനെയൊരാളിനെ ഒരു നിമിഷം പോലുംമന്ത്രിസഭയില്‍തുടരാന്‍ അനുവദിക്കരുതെന്നും രമേശ്ചെന്നിത്തല പറഞ്ഞു.


Don’t Miss: ‘സുരക്ഷിതരാകാനുള്ളത് 10 മിനുറ്റില്‍ താഴെ സമയം മാത്രം’; ഉത്തര കൊറിയയുടെ ആറ്റം ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളുമായി ജപ്പാന്‍


മണിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചകാര്യങ്ങളെല്ലാം ശരിയാണെന്ന്ഈ നടപടിയിലൂടെ സി.പി.ഐ.എംതന്നെ സമ്മതിച്ചിരിക്കുകയാണെന്നുംചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എം സംസ്ഥാന സമിതിയാണ് മണിയെ പരസ്യമായി ശാസിക്കാനുള്ള തീരുമാനം എടുത്തത്.

പൊമ്പിളൈ ഒരുമൈയുടെ സമരം ഏറ്റെടുത്തതായി യു.ഡി.എഫ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് സമരക്കാരെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

അതേസമയം മണിക്കെതിരെ സി.പി.ഐ.എം അച്ചടക്ക നടപടിയെടുത്തെങ്കിലും തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചു. മന്ത്രി രാജി വെച്ച് മാപ്പ് പറയുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

Advertisement