എഡിറ്റര്‍
എഡിറ്റര്‍
കേരളത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച യൂദാസുകളായിട്ടായിരിക്കും ചരിത്രം ബി.ജെ.പി സംസ്ഥാന നേതാക്കളെ കാണുക; പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് ഒത്താശ ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല
എഡിറ്റര്‍
Tuesday 3rd October 2017 11:06pm


തിരുവനന്തപുരം: ആര്‍.എസ്.എസിന് വഴിമരുന്ന് ഇടേണ്ട എന്ന് പറഞ്ഞു സംഘപരിവാറിന് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാക്ഷരതയിലും ജീവിതനിലവാരത്തിലും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന കേരളത്തെ ഇടിച്ചുതാഴ്ത്താനാണ് സംഘപരിവാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഈ അജണ്ടയുടെ ഭാഗമായിട്ടാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ നെറുകയില്‍ ആദ്യം ചവിട്ടുന്നത് കേരളത്തിലെ ബിജെപിയുടെ നേതാക്കളാണ്. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടനടപ്പിലാക്കാനായി സംസ്ഥാന നേതാക്കളെ മനുഷ്യകവചമാക്കുകയാണ് ദേശീയനേതൃത്വം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.


Also Read ദിലീപിന്റെ ജാമ്യത്തിന് സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ല: അഡ്വക്കറ്റ് എ. ജയശങ്കര്‍


കേരളത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച യൂദാസുകളായിട്ടായിരിക്കും ചരിത്രം ഈ നേതാക്കളെ വിലയിരുത്തുക. സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ തെളിച്ച വഴിയിലൂടെ മുന്നേറിയ മലയാളികളെ താറടിച്ച് കാണിക്കാനുള്ള ശ്രമത്തില്‍ നിന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം പിന്മാറണമെന്നും ചെന്നിത്തല പറയുന്നു.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം മറ്റു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷായുടെ പ്രചാരണത്തിന് ചുവന്ന പരവതാനി വിരിക്കുന്നത്. സി.പി.ഐ.എം തങ്ങളുടെ പുതിയ സൗഹൃദത്തിന്റെ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement