എഡിറ്റര്‍
എഡിറ്റര്‍
പൊതുജനം എല്‍.ഡി.എഫിന് മുഖമടച്ച് അടി നല്‍കി; ഇനി സര്‍ക്കാരിന് ഒരു നിമിഷം തുടരാന്‍ പോലും അര്‍ഹതയില്ല: ചെന്നിത്തല
എഡിറ്റര്‍
Monday 17th April 2017 2:36pm

 

ആലപ്പുഴ: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ പൊതുജനം എല്‍.ഡി.എഫിന് മുഖമടച്ച് അടി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.


Also read ബി.ജെ.പിക്ക് വോട്ട് തേടി അശ്ലീല വീഡിയോ വിവാദത്തില്‍ രാജി വെച്ച എ.എ.പി മന്ത്രിയും; വിവാദമായപ്പോള്‍ പ്രചരണ രംഗത്ത് നിന്നു നീക്കി ബി.ജെ.പി തടിതപ്പി 


തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണം വിലയിരുത്തപ്പെട്ട് കഴിഞ്ഞെന്നും സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടത്. ഭരണം വിലയിരുത്തപ്പെട്ടതിനാല്‍ സര്‍ക്കാരിനെ പിരിച്ച് വിടാനുള്ള നടപടി പി.ബി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മലപ്പുറത്ത് യു.ഡി.എഫിനെ ജനം പൂര്‍ണമായും പിന്തുണച്ചു. എല്‍.ഡി.എഫിന് പത്ത് മാസം കൊണ്ട് ജനങ്ങള്‍ കൊടുത്ത മറുപടി ഇതാണെങ്കില്‍ അഞ്ച് വര്‍ഷം കൊണ്ട് എല്‍.ഡി.എഫ് ഇല്ലാതാവും. ഇത് ലീഗിന്റെ മാത്രം വിജയമല്ല, യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ വിജയമാണ്’ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയാണിതെന്നായിരുന്നു മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്റെ പ്രതികരണം. ജനവിധി മോദി സര്‍ക്കാരിന്റെ ഫാസിസത്തിനും പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരായ ശക്തമായ മുന്നറിയിപ്പാണെന്ന് കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം ഹസനും പ്രതികരിച്ചു.

മലപ്പുറത്ത് 1,71,023 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. 5,15,325 വോട്ടുകളാണ് കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലത്തില്‍ ലഭിച്ചത്. രണ്ടാമതത്തെത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി ഫൈസലിന് 3,44,287 വോട്ടുകളും ലഭിച്ചു.

Advertisement