Administrator
Administrator
കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് അഴിമതിക്കാരെ സംരക്ഷിക്കാന്‍: രാംദേവ്
Administrator
Sunday 26th June 2011 11:53am

ramdevന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാംദേവ് ഡല്‍ഹിയിലെത്തി. കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കാനാണ്. ലോക്പാല്‍ ബില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് അവരുടെ ഇടപെടല്‍ കൊണ്ട് വ്യക്തമാണെന്നും രാംദേവ് പറഞ്ഞു. ഞാന്‍ ഒരു പാര്‍ട്ടിയുടേയും പ്രതിനിധിയല്ല. സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തി. അതിന്റെ ഭാഗമായി തന്നെ വധിക്കാന്‍ വേണ്ടിയായിരുന്നു രാംലീല മൈതാനിയിലെ സമരപന്തലിലേക്ക് പോലീസിനെ കടത്തിവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ രാംദേവ് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.

ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ള രാംദേവ് ഇന്നണ് തലസ്ഥാനത്ത് തിരിച്ചെത്തിയത്. പോലീസ് വിലക്കിനെ തുടര്‍ന്ന് മൂന്നാഴ്ച്ചയായി ഹരിദ്വാറിലായിരുന്നു രാംദേവ്. സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരോടും രാംദേവ് വാര്‍ത്താസമ്മേളനത്തില്‍ നന്ദി പറഞ്ഞു.

Advertisement