Administrator
Administrator
രാംദേവിന്റെ വാര്‍ഷികവരുമാനം 1177 കോടിരൂപ
Administrator
Thursday 9th June 2011 6:21pm

baba ramdevന്യൂദല്‍ഹി: അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ നിരാഹാരമിരിക്കുന്ന രാംദേവിന്റെ സ്വത്തുവിവരം വെളിപ്പെടുത്തി. 1177 കോടിരൂപയാണ് ബാബയുടെ  വാര്‍ഷികവരുമാനം.

ഇതില്‍ 53 കോടി രൂപ പതഞ്ജലി ട്രസ്റ്റും 249 കോടി ദിവ്യയോഗ മന്ദിറും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ടു. ഇരുട്രസ്റ്റിന്റെയും കീഴില്‍ 34 കമ്പനികളുണ്ട്. ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ് 9.57 ലക്ഷം രൂപയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്ന് രാംദേവിന്റെ സഹായി ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കി.

അതേസമയം അഴിമതിവിരുദ്ധ സമരത്തിനായി സായുധസേനയെ രൂപീകരിക്കുമെന്ന തന്റെ പ്രഖ്യാപനം ദുര്‍വ്യഖ്യാനം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തിനായി യുവാക്കളെ സംഘടിപ്പിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും മാവോയിസ്റ്റുകളെയും തീവ്രവാദികളെയും സഹായിക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.

ഹരിദ്വാര്‍ മജിസ്‌ട്രേറ്റിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തേനും നാരങ്ങാനീരും കഴിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.

Advertisement