Administrator
Administrator
രാംദേവിനെതിരായ നടപടി:കേന്ദ്രത്തിന് നോട്ടീസ്
Administrator
Monday 6th June 2011 10:00am

muringoor caseന്യൂദല്‍ഹി:ബാബാ രാംദേവിനെതിരായ നടപടിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനും ദില്ലി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നല്‍കാനും നിര്‍ദേശമുണ്ട്.

രാംദേവിനെ രാംലീലാ മൈതാനിയില്‍നിന്നും ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് അന്വേഷണംവേണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അജയ് അഗര്‍വാളാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും പരാതി നിരുത്തരവാദപരമാണെന്നുപറഞ്ഞ് കോടതി തള്ളുകയായിരുന്നു.

അതേസമയം ഹരിദ്വാറിലെ ആശ്രമത്തില്‍ രാംദേവ് നിരാഹാരം പുനരാരംഭിച്ചു. രാവിലെ യോഗാഭ്യാസനത്തിനും പ്രഭാഷണത്തിനുംശേഷമാണ് അദ്ദേഹം നിരാഹാരം ആരംഭിച്ചത്.

കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് രാംലീല മൈതാനിയില്‍വെച്ച് രാംദേവിനെ അറസ്റ്റു ചെയ്തത്.അറസ്റ്റിനെത്തുടര്‍ന്ന് ബാബയ്ക്ക് 15 ദിവസത്തേയ്ക്ക് ദില്ലിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. നോയിഡയില്‍ നിരാഹാരമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന രാംദേവിന്റെ ആവശ്യം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി തള്ളിയിരുന്നു.

Advertisement