നേട്ടമുണ്ടാക്കണമെങ്കില്‍ ബി.ജെ.പിക്കൊപ്പം വരണം: മായാവതിയെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
national news
നേട്ടമുണ്ടാക്കണമെങ്കില്‍ ബി.ജെ.പിക്കൊപ്പം വരണം: മായാവതിയെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല
ന്യൂസ് ഡെസ്‌ക്
Monday, 21st January 2019, 10:36 am

 

ന്യൂദല്‍ഹി: ബി.എസ്.പി നേതാവ് മായാവതിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാല. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്നും അതിനാല്‍ ബി.ജെ.പിയുമായി സഖ്യം വലിയ നേട്ടമാകുമെന്നും അവകാശപ്പെട്ടാണ് അത്തേവാലയുടെ ക്ഷണം.

” ബി.ജെ.പിയുടെ പിന്തുണയോടെ മായാവതി മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഗുണം ചെയ്യില്ലെന്ന് ബി.എസ്.പി പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. എസ്.പിക്കു പകരം മായാവതി ബി.ജെ.പിയുമായി കൈകോര്‍ക്കണം.” അദ്ദേഹം പറഞ്ഞു.

അഖിലേഷ് യാദവിന്റെ പാര്‍ട്ടിയുമായുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം സഖ്യം അധികകാലം നീണ്ടുപോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

Also read:സവര്‍ണ്ണര്‍ക്ക് സര്‍ക്കാര്‍ ഏഴ് ദിവസം കൊണ്ട് സംവരണം നല്‍കി, ഞങ്ങള്‍ വര്‍ഷങ്ങളായി സമരം നടത്തിയിട്ടും തന്നില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്ന് ജാട്ട് സമുദായം

” സഖ്യത്തില്‍ എസ്.പി- ബി.എസ്.പി പ്രവര്‍ത്തകര്‍ അതൃപ്തരാണെന്നാണ് യു.പിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നത്.” എന്നും അത്തേവാല പറയുന്നു.

മായാവതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ബി.ജെ.പി എം.എല്‍.എ സാധന സിങ്ങിന്റെ പരാമര്‍ശത്തേയും അത്തേവാല അപലപിച്ചു.

എന്‍.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ് രാംദാസ് അത്തേവാല.